l o a d i n g

ഗൾഫ്

'ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും' ഒഐസിസി പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു, ലാലു വര്‍ക്കിക്ക് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2025

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി ജില്ല പ്രവര്‍ത്തകര്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു.'ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ എറണാകുളം ജില്ലയിലെ ലാലു വര്‍ക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാജഹാന്‍ ചളവറ രണ്ടാം സ്ഥാനവും, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂര്‍ എന്നിവര്‍ യഥാക്രമം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

ബത്ഹ സബര്‍മതിയില്‍ നടന്ന മത്സര പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ കളരി പരീശീലകന്‍ അഡ്വ: എല്‍ കെ അജിത്ത്, മാധ്യമ പ്രവര്‍ത്തകന്‍ വി.ജെ നസറുദ്ധീന്‍, പൊതു പ്രവര്‍ത്തകന്‍ ബിനു ശങ്കര്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷാ റഹ്‌മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിധി കര്‍ത്താക്കളായിരുന്നു മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്. വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ ഈ മാസം 25 ന് റിയാദില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മര പരിപാടിയില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചാണ്ടി ഉമ്മന്‍ വിതരണം ചെയ്യും.

തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടന്‍,അമീര്‍ പട്ടണത്ത്, ആക്റ്റിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി, സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ്, മീഡിയാ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, നിര്‍വ്വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ ജില്ലാ പ്രസിഡന്റുമാരായ വിന്‍സന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് നന്ദിയും പറഞ്ഞു. മത്സരാര്‍ഥികളായ നാസര്‍ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം , ഷഫീഖ് കണ്ണൂര്‍, അന്‍സായ് ഷൌക്കത്ത്,റസാഖ് തൃശൂര്‍, ജംഷി തുവ്വൂര്‍, മുജീബ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹരായി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026