l o a d i n g

ഗൾഫ്

ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2025

ന്യൂഡല്‍ഹി: ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എ.ഐ 315 നമ്പര്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് തീപിടിച്ചത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കൊച്ചിയില്‍നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 2744 നമ്പര്‍ എയര്‍ബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിനീങ്ങിയത്. പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്താലാണ് വന്‍ അപകടം ഒഴിവായത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ റണ്‍വേക്കും കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രണ്ടാം റണ്‍വേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഏതാനും ദിവസം മുന്‍പാണ് 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026