l o a d i n g

ഗൾഫ്

അല്‍ഉലയിലെ ശിലാശില്‍പങ്ങള്‍: ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ കഥ പറയുന്ന പാറക്കൂട്ടങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2025

അല്‍ഉല: സൗദി അറേബ്യയിലെ അല്‍ഉല ഗവര്‍ണറേറ്റില്‍ ചിതറിക്കിടക്കുന്ന മനോഹരമായ ശിലാ ശില്‍പങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിദത്തമായ പ്രക്രിയയിലൂടെ രൂപപ്പെട്ടവയാണ്. ഈ മരുഭൂമിയിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇവ, പ്രദേശത്തിന്റെ പുരാതന ചരിത്രത്തെയും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും പ്രതിഫലിപ്പിക്കുന്ന വിശാലമായ തുറന്ന ഇടങ്ങള്‍ ഒരുക്കുന്നു.

മണല്‍, മഴ, കൊടുങ്കാറ്റുകള്‍ എന്നിവ മണല്‍ക്കല്ലുകളെ അതിമനോഹരമായ പ്രകൃതിദത്ത സ്മാരകങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇത് ഭൂമിശാസ്ത്രപരമായ രൂപാന്തരങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന കലാരൂപങ്ങളാണ് വാസ്തവത്തില്‍. അല്‍ഉലയുടെ ഭൂമിശാസ്ത്രപരമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പ്രകൃതിശക്തിയുടെ ശ്രദ്ധേയമായ തെളിവുകളായി ഈ രൂപാന്തരങ്ങള്‍ നിലകൊള്ളുന്നു.

മണല്‍ നിറഞ്ഞ പാറക്കെട്ടുകളില്‍ സ്വാഭാവികമായി രൂപപ്പെട്ട പാറയിലെ ദ്വാരങ്ങള്‍ ഏറ്റവും ശ്രദ്ധേയമായ രൂപീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് പര്‍വതങ്ങള്‍, താഴ്വരകള്‍, ഈന്തപ്പനത്തോട്ടങ്ങള്‍ എന്നിവയെല്ലാം കാണാന്‍ കഴിയുന്ന ഒരു ഫ്രെയിം ഒരുക്കുന്നു. ദൃശ്യപരമായി ആകര്‍ഷകമായ ഈ കാഴ്ചകളില്‍ ശിലാകമാനങ്ങള്‍, സങ്കീര്‍ണ്ണമായ മണല്‍ രൂപീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത് അല്‍ഉലയുടെ ഭൂമിശാസ്ത്രപരമായ സൗന്ദര്യവും അതുല്യതയും ഉള്‍ക്കൊള്ളുന്നു.

ഈ ശിലാ രൂപീകരണങ്ങള്‍ അല്‍ഉലയുടെ ഇക്കോടൂറിസം ആകര്‍ഷണത്തിന്റെ കേന്ദ്രബിന്ദുവാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ, പ്രത്യേകിച്ച് പ്രകൃതി സ്നേഹികളെയും ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഇത് ആകര്‍ഷിക്കുന്നു. ഡിജിറ്റല്‍ മെച്ചപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത, പ്രകൃതിയുടെ അനാഘ്രാത പശ്ചാത്തലങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രചോദനമാകുന്നു.

അല്‍ഉല റോയല്‍ കമ്മീഷന്‍ ഈ പ്രകൃതി വിസ്മയങ്ങളെ ലോക ടൂറിസം ഭൂപടത്തില്‍ ഉയര്‍ത്തിക്കാട്ടാനും പ്രചരിപ്പിക്കാനും ശ്രമിച്ചുവരികയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും സന്ദര്‍ശക സേവനങ്ങള്‍ നവീകരിച്ചും ഈ പ്രദേശത്തിന്റെ തനതായ പ്രകൃതി പരിസ്ഥിതി സംരക്ഷിച്ചുമാണ് കമ്മീഷന്‍ ഈ ലക്ഷ്യം നേടുന്നത്.

Photo Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026