l o a d i n g

കേരള

വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ സൂര്യന്‍ ജ്വലിക്കുന്ന ഓര്‍മയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2025

ആലപ്പുഴ: വിപ്ലവ വീര്യം അലയടിക്കുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ സൂര്യന്‍ ജ്വലിക്കുന്ന ഓര്‍മയായി. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകന്‍ വി.എ.അരുണ്‍ കുമാര്‍ അഗ്‌നിപകര്‍ന്നു. വിഎസിനൊപ്പം പ്രവര്‍ത്തിച്ചവരും ആയിരക്കണക്കിനു അനുയായികളും പ്രിയ സഖാവിനെ അഗ്നി ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി. കോരിച്ചൊരിയുന്ന മഴയെ തോല്‍പിച്ചുകൊണ്ടാണ് ആയിരക്കണക്കിനു സഖാക്കള്‍ അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതില്‍ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവര്‍ത്തനം, അതിലേറെയും പോരാട്ടം. വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിന് മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാകെയും ഇന്നത്തെ ഘട്ടത്തില്‍ ജനാധിപത്യ ശക്തികള്‍ക്ക് വലിയ നഷ്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിഎസിന്റെ വിയോഗം. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച ചുരുക്കം മഹാരഥന്‍മാരില്‍ ഒരാളാണ് വിഎസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേരുന്നതാണ് വിഎസിന്റെ ജീവിതം. സര്‍ സിപി അമേരിക്കന്‍ മോഡല്‍ എന്ന പേരില്‍ രാജഭരണം നിലനിര്‍ത്താന്‍ നടപടി എടുത്തപ്പോള്‍ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നു പറഞ്ഞ പുന്നപ്ര വയലാര്‍ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വിഎസിന്റെ ജീവിതം. കേരളത്തിലെ തൊഴിലാളി സംഘടനയായലും കര്‍ഷക പ്രസ്ഥാനമായാലും അത് ശക്തിപ്പെടുത്താന്‍ പോരാടിയ നേതാവാണ് വിഎസ് എന്ന് പിണറായി അനുസ്മരിച്ചു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026