l o a d i n g

ഗൾഫ്

മക്ക ഒ.ഐ.സി.സി ഉമ്മന്‍ചാണ്ടി അനുസ്മരണവും, വിദ്യാഭ്യാസ,ആരോഗ്യ, പൊതുപ്രവര്‍ത്തന പുരസ്‌കാര സമര്‍പ്പണവും 27ന്, ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

ജിദ്ദ: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം കണ്ട വികസന നായകനും, കോണ്‍ഗ്രസ് നേതാവുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികം 'ഓര്‍മ്മയില്‍ കുഞ്ഞൂഞ്ഞ്' എന്ന പേരില്‍ ഈ മാസം 27 ന് തീയതി ഞായറാഴ്ച രാത്രി 7.30ന് നവാരിയയിലെ നജ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ പരിപാടിയില്‍ മുഖ്യാതിഥിയായി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ പങ്കെടുക്കുംന്നു. ചടങ്ങില്‍ വെച്ച് മക്കയിലെ പതിനാറോളം വരുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മികച്ച സേവനം ചെയ്യുന്ന അറുപതോളം മലയാളി നഴ്‌സുമാരെ 'ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ സേവാ പുരസ്‌കാരം' നല്‍കി ആദരിക്കുന്നു. അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നതുപോലെ മക്കയില്‍ നിന്നും എംബസി സ്‌കൂളില്‍ പഠിച്ച് പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടി തുടര്‍ പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 'ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ അക്കാദമിക് എക്‌സലന്‍സ്' അവാര്‍ഡും നല്‍കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആതുര ശുശ്രൂഷ രംഗത്തും പൊതു രംഗത്തും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അബീര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ടും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ശ്രീ.അഹമ്മദ് ആലുങ്കലിനെ ഈ വര്‍ഷത്തെ ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ വിശിഷ്ട സേവാ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായും ഭാരവാഹികള്‍ വെളിപ്പെടുത്തി. ഇതും ചടങ്ങില്‍ സമ്മാനിക്കും.

കോണ്‍ഗ്രസിന്റെയും, ഒ.ഐ.സി.സിയുടെയും നാട്ടിലെയും പ്രവാസ ലോകത്തെയും നേതാക്കളും, മക്കയിലെ മറ്റ് സംഘടനാ പ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരും, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും, സ്വദേശി, വിദേശി പൗരപ്രമുഖന്മാരും, കലാ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും , വിദ്യാര്‍ത്ഥികളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി സലീം കണ്ണനാകുഴി, ട്രഷറര്‍ റഹീഫ് കണ്ണൂര്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, ജനറല്‍ സെക്രട്ടറി യാസര്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026