l o a d i n g

ഗൾഫ്

വി. എസിന് ജിദ്ദ നവോദയയുടെ ആദരാഞ്ജലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2025

ജിദ്ദ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകമായ സി.പി.എം. സ്ഥാപക നേതാക്കളില്‍ അവസാനത്തെ കണ്ണിയായ വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി. ഷറഫിയ ലക്കി ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നടന്ന അനുശോചന യോഗത്തില്‍
രക്ഷാധികാരി സമിതി അംഗം മൊയ്തീന്‍ അധ്യക്ഷനായി. നവോദയ ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

അവസാനിക്കാത്ത പോരാട്ടങ്ങള്‍ക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആള്‍ രൂപമായി തലമുറകള്‍ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളിലൂടെ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം വി എസ് എന്ന രണ്ടക്ഷരത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ജിദ്ദ നവോദയ കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുള്‍ റഹ്‌മാന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ശിഹാബുദ്ധീന്‍ എണ്ണപ്പാടം, ആസിഫ് കരുവാറ്റ, ഇക്ബാല്‍, സലാഹുദ്ധീന്‍ കൊഞ്ചിറ, അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി.), ഹക്കീം പാറക്കല്‍ (ഒ.ഐ.സി.സി), പി.പി.എ. റഹീം, സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), മുസാഫിര്‍, ഹിഫ്സു റഹ്‌മാന്‍, കബീര്‍ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), നസീര്‍ വാവാ കുഞ്ഞു (തിരുവിതാംകൂര്‍ അസോസിയേഷന്‍), ബഷീര്‍ അലി പരുത്തികുന്നന്‍ (മൈത്രി ജിദ്ദ), കെ.ടി.എ. മുനീര്‍, ലീന അജി തുടങ്ങി നവോദയയുടെയും ജിദ്ദയിലെ മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളിലെയും നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതാവും രക്ഷധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026