l o a d i n g

ഗൾഫ്

ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം, പ്രവാസികളുടെ വിവിധ വിഷങ്ങൾ ചർച്ചയുടെ ഭാഗമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 30, 2025

റിയാദ്: പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ വിധിച്ച് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ
സൗദി ഇന്ത്യൻ അംബാസിഡറും യമൻ എംബസിയുടെ ചുമതലയുമുള്ള ഡോ: സുഹൈൽ അജാസ് ഖാനും, ഡി.സി.എം അബു മാത്തൻ ജോർജുമായും ചർച്ച ചെയ്തു. റിയാദ് ഇന്ത്യൻ എംബസിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കാര്യങ്ങൾ വിശദീകരിച്ചത്.

അതോടൊപ്പം ഇന്ത്യക്കാരുടെ കാര്യത്തിൽ എംബസി നൽകുന്ന സേവനങ്ങളെ കുറിച്ചും, കാലാവധി തീർന്ന ഇക്കാമ പുതുക്കലും, ഹുറുബടക്കം എക്സിറ്റ് സംബന്ധമായ മറ്റു വിഷയങ്ങളും സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ വിഷയങ്ങളും ചർച്ച ചെയ്തു. സൗദിയിൽ എത്തുന്ന വിസിറ്റേഴ്സ് സൂചിപ്പിക്കുന്ന അതാത് കാര്യങ്ങൾ ഇന്ത്യൻ ഗവൺമെന്റിനെ സമയ ബന്ധിതമായി ഇന്ത്യൻ എംബസി അറിയിക്കാറുണ്ടെന്നും, സൗദി അറേബ്യയിലെ മാറ്റങ്ങൾ ഇന്ത്യയുടെ ബിസിനസ്സ് മേഖലകളിലും അതോടൊപ്പം തൊഴിലാളി സമൂഹത്തിനും ഗുണകരമാണന്നും, മിഷൻ 2030 ന്റെ ഭാഗമായി മാറുന്ന സൗദിയിലെ വിവിധ ഫെസ്റ്റുകളിൽ ഇന്ത്യയുടെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കാനും, പ്രദർശിപ്പിക്കുവാനും സൗദി ഭരണകൂടം അതിയായ താൽപര്യങ്ങൾ എടുക്കാറുണ്ടെന്നും സൂചിപ്പിച്ചു.

തുടർന്ന് എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനു നൽകുന്ന സേവനങ്ങൾക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥൻ സാബിർ ( Counsellor CW ), ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, റഷീദ് കൊളത്തറ, ബാലു കുട്ടൻ തുടങ്ങിയവരും അദ്ധേഹത്തോടൊപ്പം സന്നിഹിതരായി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026