l o a d i n g

ഗൾഫ്

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് അബ്ദുക്ക മടങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2025

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് അബ്ദുക്ക മടങ്ങുന്നു. നാല്പത്തി ഒന്നാമത്തെ വയസ്സിലാണ് തൊഴില്‍ തേടി മലപ്പുറം വാഴക്കാട് അബ്ദു ചിങ്ങംകുളത്തില്‍ സൗദിയിലെത്തിയത്. റിയാദ് ബത്ഹയിലെ സഫാ മക്കാ പോളിക്ലിനിക്കില്‍ ജോലി തുടങ്ങിയതോടെയാണ് അബ്ദു ചിങ്ങംകുളത്തില്‍ 'അബ്ദുക്ക' എന്ന വിളിപ്പേരിന് ഉടമയായത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സഫാ മക്കയിലെത്തുന്നവര്‍ക്കും അബ്ദുക്ക വേണ്ടപ്പെട്ട ആളായി മാറി. സഫാ മക്കയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയാണ് അബ്ദുക്കയുടെ മടക്കം.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓഫീസ് അസിസ്റ്റന്റ് കൂടിയാണ് അബ്ദുക്ക. 2019 മുതല്‍ മീഡിയാ ഫോറം ഓഫീസിന്റെ സൂക്ഷിപ്പുകാരനും വാര്‍ത്താ സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കുന്നതും അബ്ദുക്ക ആണ്. മീഡിയാ ഫോറം അബ്ദുക്കയ്ക്കു യാത്ര യയപ്പു നല്‍കി. ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, മുജീബ് ചങ്ങരംകുളം, നസ്റുദ്ദീന്‍ വിജെ എന്നിവര്‍ ചേര്‍ന്നു ഉപഹാരം സമ്മാനിച്ചു.

ഹൗസ് ഡ്രൈവര്‍ പ്രൊഫഷനില്‍ 1993ല്‍ ഫ്രീ വിസയിലാണ് സൗദിയിലെത്തുന്നത്. വിവിധ ജോലികള്‍ ചെയ്തതിനു ശേഷം സഫാ മക്കയുടെ തുടക്കം മുതല്‍ പോളിക്ലിനിക്കിന്റെ ഭാഗമായി. നേരത്തെ ലെയ്സ് കമ്പനിയിലും ജിദ്ദ ബലദിയ ഓഫീസിലും കുറച്ചുകാലം ജോലി ചെയ്തു. സഫ മക്കയിലെത്തിയതിന് ശേഷമാണ് വീടുവെച്ചതും രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തതെന്നും അബ്ദുക്ക പറയുന്നു. മാത്രമല്ല, അനുജന്‍ ബഷീര്‍ മരിച്ചതോടെ അവരുടെ കുട്ടികളുടെ ചുമതലയും ഏറ്റെടുത്തു. ഇതെല്ലാം പ്രവാസം സമ്മാനിച്ച അനുഗ്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ സൗദിയോട് വിടപറയുമ്പോള്‍ നന്ദിയോടെ അബ്ദുക്ക ഓര്‍ക്കുന്നു. ഭാര്യ: അസ്മാബി, മക്കള്‍: ഫസ്ന, ഫസീല.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026