l o a d i n g

ഗൾഫ്

എംബാമിങ് നടപടി ക്രമങ്ങള്‍ വിശദീകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2025

ദുബായ്: യു.എ.ഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള രേഖകളുടെയും അതിന് ഈടാക്കുന്ന ഫീസുകളുടെയും വിശദാംശങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി പൊതു ജനങ്ങള്‍ക്കായി ലഭ്യമാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി എംബാമിങ്, മൃതദേഹം കൊണ്ടുപോകാനുള്ള പെട്ടി, എയര്‍ പോര്‍ട്ടിലേക്കുള്ള ആംബുലന്‍സ് ചെലവ്, ടൈപ്പിങ് ഫീസ് എന്നിവയടക്കം 3130 ദിര്‍ഹം ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്. ഇതുകൂടാതെ വിമാന ടിക്കറ്റ് ഇനത്തിലുള്ള തുകയും ഉണ്ടാകും. വിവിധ വിമാന കമ്പനി കള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസമുണ്ട്. മാര്‍ഗരേഖയില്‍ പ്രതിപാദിച്ച ഏതെങ്കിലും സാംക്രമിക രോഗങ്ങളാല്‍ മരണപ്പെട്ട വ്യക്തിയാണെങ്കില്‍ എംബാമിങ്ങിനും മൃതദേഹം നാട്ടിലയക്കാനും അനുവാദമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.

ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തുവിട്ട വിശദാംശങ്ങള്‍ അനുസരിച്ച് മരണപ്പെട്ടയാളുടെ സ്‌പോണ്‍സറോ ബന്ധുക്കളോ താഴെ പറയുന്ന രേഖകള്‍ എംബാമിങ് കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ ഹാജരാക്കണം.

എംബാമിങ് കേന്ദ്രത്തില്‍ ഹാജരാക്കേണ്ട രേഖകള്‍

1. ബന്ധപ്പെട്ട അതോറിറ്റി മരണം സ്ഥിരീകരിച്ച അറിയിപ്പ്

2. മരണ സര്‍ട്ടിഫിക്കറ്റ്

3. പൊലീസില്‍നിന്നുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി)

4. എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍നിന്നുള്ള എന്‍.ഒ.സി

5. വിമാന ടിക്കറ്റിന്റെ പകര്‍പ്പ്

6. മരിച്ചയാളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026