l o a d i n g

ഗൾഫ്

മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2025

മക്ക: പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളീയ മുസ്ലിം സമുദായത്തെ നേര്‍വഴിയില്‍ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ പറഞ്ഞു. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്‌നേഹത്തിന്റെയും വഴിയില്‍ പാണക്കാട് തങ്ങള്‍ സമുദായത്തെ നയിച്ചു. രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ അടുത്ത് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി പാണക്കാട് തങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാ മഹാരാജ്യത്തു മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാതെ പോയ മുസ്ലിം സമൂഹത്തിന്റെ പുരോഗതി കേരളത്തില്‍ ഉണ്ടായത് പാണക്കാട് തങ്ങന്മാര്‍ സമുദായത്തെ നയിച്ചത് കൊണ്ടാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതൃതം പാണക്കാട് തറവാടാണെന്നും പ്രതിസന്ധികളില്‍ പാണക്കാട് തങ്ങ
ന്മാരോടൊപ്പം ഉറച്ചു നില്‍ക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉണര്‍ത്തി.

ഏത് പ്രതിസന്ധിയെയും തന്റെ ചെറു പുഞ്ചിരികൊണ്ട് നേരിട്ട സ്‌നേഹത്തിന്റെ പ്രകാശഗോപുരമായിരുന്നു പാണക്കാട് തങ്ങളെന്ന് അനുസ്മരണ യോഗത്തില്‍ അധ്യക്ഷത് വഹിച്ച സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പേരിലുള്ള ഡയാലിസിസ് സെന്ററുകള്‍ ഹോസ്പിറ്റലുകള്‍ ബൈത്തു റഹ്‌മകള്‍ എന്നിവ പാണക്കാട് തങ്ങള്‍ എത്രത്തോളം കേരളീയ മുസ്ലിം സാമൂഹത്തെ സ്വാധീനിച്ചു എന്നതിന് തെളിവാണെന്നും ശിഹാബ് തങ്ങളുടെ ജീവിതത്തില്‍ നിന്നും കെഎംസിസി പ്രവര്‍ത്തകര്‍ മാതൃകകള്‍ ഉള്‍കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന സദസ്സിന് അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ നേതൃതം നല്‍കി. മുസ്തഫ മുഞ്ഞക്കുളം മുസ്തഫ മലയില്‍ കുഞ്ഞാപ്പ പൂക്കോട്ടൂര്‍ സക്കീര്‍ കാഞ്ഞങ്ങാട് സിദ്ധീഖ് കൂട്ടിലങ്ങാടി സമീര്‍ കൊട്ടുകര എന്നിവര്‍ പ്രസംഗിച്ചു. മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും എം സി നാസര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026