l o a d i n g

ഗൾഫ്

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2025

ദമാം: സൗദി കെഎംസിസി മുന്‍ ദേശീയ ട്രഷററൂം ദമാം ആസ്ഥാനമായുള്ള കിഴക്കന്‍ പ്രവിശ്യാ കെഎംസിസിയുടെ സ്ഥാപകരില്‍ പ്രധാനിയായിരുന്ന
എഞ്ചിനീയര്‍ സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം ആഗസ്റ്റ് 4 തിങ്കള്‍ വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ തായത്തരുവിലെ ചേംബര്‍ ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മാലിക് മഖ്ബൂല്‍ ആലുങ്കല്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ച പുസ്തകം സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസിയാണ് പ്രസിദ്ധീകരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സി ഹാശിം അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും

രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന കിഴക്കന്‍ പ്രവിശ്യാ പ്രവാസി സംഗമത്തില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസിയുടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആദ്യ കാല നേതാക്കള്‍, നാട്ടില്‍ അവധിയിലുള്ള കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും കുടുംബാംഗ ങ്ങളും പങ്കെടുക്കും.
ചടങ്ങില്‍ മുതിര്‍ന്ന പ്രവാസികളെ ആദരിക്കും.

പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലാ ലീഗ് ആസ്ഥാനമായ ബാഫഖി സൗധത്തില്‍ ഉമര്‍ ഇരിക്കൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നേതാക്കളായ കെപി ത്വാഹിര്‍ വിപി വമ്പന്‍, സി കെ മുഹമ്മദ് മാസ്റ്റര്‍, റഷീദ് കാരിയാടന്‍ എന്നിവര്‍ സംസാരിച്ചു.സി എച്ച് അബൂബക്കര്‍ മൗലവി കല്‍പകഞ്ചേരി ഖിറാ അത്ത് നടത്തി. യു എ റഹീം ,ടിപി മുഹമ്മദ് അല്‍മുന,സുലൈമാന്‍ കൂലേരി , സിറാജ് ആലുവ, ഇഫ്തിയാസ് അഴിയൂര്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ ഖാദി മുഹമ്മദ് ആലംപാടി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, കബീര്‍ കൊണ്ടോട്ടി, മുജീബ് കൊളത്തൂര്‍,അബ്ദു സമദ് കെപി,ഇഖ്ബാല്‍ ആനമങ്ങാട്, ബഷീര്‍ മാദകം ഉപ്പള, എന്നിവര്‍ സംസാരിച്ചു. ദമ്മാം കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ഇരിക്കൂര്‍ സ്വാഗതവും ദമ്മാം കെഎംസിസി കേന്ദ്ര കമ്മിറ്റി മുന്‍ പ്രസിഡന്റ് ഹമീദ് വടകര നന്ദിയും പറഞ്ഞു. കണ്ണൂര്‍ ജില്ലാ കെഎംസിസി നേതാക്കളായ അസീസ് എരുവാട്ടി, ഫൈസല്‍ ഇരിക്കൂര്‍, കുഞ്ഞാലി ഇരിക്കൂര്‍, ജാഫര്‍ മങ്കര, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മുസ്തഫ പാറോല്‍, നജ്മുദ്ധീന്‍ എരുവാട്ടി, നൗഷാദ് പുക്കണ്ടം,അലി മങ്കര,ഉനൈസ് എരുവാട്ടി
ജംഷീര്‍ ആലക്കാട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍,സിദ്ധീഖ് പാണ്ടി കശാല എന്നിവര്‍ അറിയിച്ചു.

ഫോട്ടോ: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി കണ്ണൂര്‍ ജില്ലാ സംയുക്ത സംഘാടക സമിതി യോഗം ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026