l o a d i n g

കേരള

സാനു മാഷ് സി.പി.എമ്മിന് ബാധ്യതയാകാത്ത സ്വതന്ത്രന്‍

Thumbnail
Publisher By     കുഞ്ഞമ്മദ് വാണിമേല്‍
August 4, 2025

മുന്‍ എം. എല്‍. എ യും മന്ത്രിയുമൊക്കെ ആയിരുന്ന പരേതനായ എ.എല്‍. ജേക്കബിനെപ്പറ്റി പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധവുമായി ബന്ധപ്പെട്ടുളളതാണത്. ജന്മം കൊണ്ട് തന്നെ കമ്യൂണിസ്റ്റായ ചെല്ലയ്യന്‍ എന്നൊരാളായിരുന്നു അക്കാലത്ത് എം.എല്‍.എ ഹോസ്റ്റലില്‍ നേതാക്കളുടെ വസ്ത്രങ്ങള്‍ അലക്കി തേച്ച് വടിവൊത്ത താക്കിയത്. ജേക്കബ് സാര്‍ ചെല്ലയ്യനെ വസ്ത്രമേല്‍പ്പിച്ചില്ല. കാരണം ആള്‍ കമ്യൂണിസ്റ്റായത് തന്നെ. ഈ നിലക്കെല്ലാം ലക്ഷണമൊത്തൊരു കോണ്‍ഗ്രസ് കാരനെ തോല്‍പ്പിക്കാന്‍ സി.പി.എം നിയോഗിച്ചയാളായിരുന്നു കഴിഞ്ഞ ദിവസം മരിച്ച പ്രൊഫ. എം. കെ സാനു മാസ്റ്റര്‍.

സി.പി.എം സ്വതന്ത്രനായി മയില്‍ ചിഹ്നത്തില്‍ മത്സരിച്ച മാഷ് (1987)എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു 10032 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. അതെ, കൊച്ചിയുടെ പ്രിയപ്പെട്ട ജേക്കബ് സാറിനെ തോല്‍പ്പിച്ചത്. എറണാകുളത്തോ? സി. പി. എ മ്മോ എന്ന് കേരളം അന്ന് അതിശയിച്ചു പോയിരുന്നു. കോണ്‍ഗ്രസ് കോട്ടയിലേക്ക് കയറാന്‍ സി.പി.എമ്മിന്റെ ബുദ്ധിശാലയിലുദിച്ച ഈ രാഷ്ട്രീയ കൗശലത്തില്‍ അവര്‍ വിജയിച്ചെങ്കിലും സാനു മാസ്റ്ററെ ഈ വിജയം അല്‍പം പോലും സ്വാധീനിച്ചതായി തോന്നിയിട്ടില്ല. സി. പി. എമ്മിന്റെ സ്വതന്ത്രരില്‍ അധിക പേരും ആ പാര്‍ട്ടിക്കും സമൂഹത്തിന് തന്നെയും വലിയ ബാധ്യതയായി മാറുന്ന പുതുകാലത്ത് മാഷ് വേറിട്ടു തന്നെ നില്‍ക്കുന്നു.

രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് മാഷ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് രണ്ടാം ടേമിനൊന്നും മാഷ് നിന്നു കൊടുക്കാതിരുന്നത്. മാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലവും വലിയ ഉത്സവങ്ങളായി മാറിയിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, തോപ്പില്‍ ഭാസി എന്നിവരൊക്കെ അന്ന് തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചിയില്‍ നിറഞ്ഞു. പ്രമേഹം കാരണം തോപ്പില്‍ ഭാസിയുടെ കാല്‍ മുറിച്ചു മാറ്റിയിരുന്നു. ഇതിനെപ്പറ്റി ഭാസി 'അ കാലി, എന്ന് സ്വയം പരിചയപ്പെടുത്തിയ തൊക്കെ അന്നത്തെ കാലത്തിന്റെ ഓര്‍മ. മാഷിന്റെ നിയമസഭ പ്രസംഗം കേള്‍ക്കാനായി മാത്രം സമയമറിഞ്ഞ് അക്കാലത്ത് ആളുകള്‍ സഭാവേദിയിലെത്തിയിരുന്നു.

ആരെയും അദ്ദേഹം നിരാശനാക്കിയില്ല. വാക്കുകളും ആശയങ്ങളും ഒഴുകി വന്നു. കൊച്ചി നഗരത്തില്‍ അടുത്ത കാലം വരെ നിറഞ്ഞു നിന്ന മൂന്ന് തലയെടുപ്പുകളായിരുന്നു ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം. കെ. സാനു , ഡോ. സി.കെ രാമചന്ദ്രന്‍ എന്നിവര്‍. ഇനി അവശേഷിക്കുന്നത് ഡോ. സി. കെ രാമചന്ദ്രന്‍ മാത്രം. വര്‍ഷങ്ങളോളം കോഴിക്കോട്ട് ജീവിച്ച ഡോ. രാമചന്ദ്രന്‍ സമീപ കാലത്തായിരുന്നു കൊച്ചിയിലേക്ക് പോയത്. ഇനി അദ്ദേഹം തനിച്ചാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026