l o a d i n g

ഗൾഫ്

യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2025

ദുബായ്: യുഎഇയിലെ പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയാ/് ഇത്തിഹാദ് റെയില്‍വ പദ്ധതി പൂര്‍ണതോതിലാവുന്നതോടെ യു.എ.ഇ തൊഴില്‍ രഗത്ത് ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ സാധ്യതകള്‍ തുറക്കും. 'പ്രോജക്ട്‌സ് ഓഫ് ദ് 50' എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയില്‍ 2030നകം 9,000ത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഗതാഗത വികസനത്തിനും വലിയ സംഭാവനയാും പദ്ധതി നല്‍കുക. ചരക്ക് ഗതാഗതത്തിനുള്ള റെയില്‍വേ ശൃംഖല 2024 ഫെബ്രുവരിയില്‍ തന്നെ പ്രവര്‍ത്തനക്ഷമമായിരുന്നു. യാത്രാ സര്‍വീസുകള്‍ 2026-ല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ആകെ ദൈര്‍ഘ്യം ഏകദേശം 1,200 കിലോമീറ്ററാണ്. ഇത് യുഎഇയിലെ ഏഴ് എമിറേറ്റുകളെയും പ്രധാന തുറമുഖങ്ങളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു. നിര്‍മ്മാണം, എന്‍ജിനീയറിങ്, ട്രെയിന്‍ ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, മെയിന്റനന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ഇത് പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കും. ഇത്തിഹാദ് റെയില്‍ പദ്ധതി വെറും പാളങ്ങള്‍ സ്ഥാപിക്കുക മാത്രമല്ല, രാജ്യത്തിന് പുതിയൊരു തൊഴില്‍ അടിത്തറ കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതിക്ക് സാധിച്ചു.

റെയില്‍വേ സ്ലീപ്പറുകള്‍ പോലുള്ള നിര്‍മാണ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഫാക്ടറികള്‍ക്ക് നൂറുകണക്കിന് അധിക ജോലികള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു. കൂടാതെ, ഭാവിയിലെ റെയില്‍വേ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനായി അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുമായി ഇത്തിഹാദ് റെയില്‍ സഹകരിക്കുന്നുണ്ട്. ഇത് യുഎഇ പൗരന്മാരെ ഈ മേഖലയില്‍ ദീര്‍ഘകാല കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കും. അതോടൊപ്പം വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്കും സാങ്കേതിക വിദഗ്ധകര്‍ക്കും പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നു കിട്ടുകയും ചെയ്യും.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026