l o a d i n g

ഗൾഫ്

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ജാമ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

തിരുവനന്തപുരം: ഷാര്‍ജയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷാര്‍ജയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ അറസ്റ്റു ചെയ്തത്.

അതുല്യയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലായ് 19നാണ് ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെ, അതുല്യക്കെതിരെ ഭര്‍ത്താവ് സതീഷിന്റെ മര്‍ദനം ഉള്‍പ്പെടെ പീഡന ദൃശ്യങ്ങള്‍ തെളിവായി പുറത്തു വന്നിരുന്നു. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയിലാണ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.

എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പൊലീസ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഭര്‍ത്താവില്‍ നിന്നും നിരന്തര ആക്രമണവും ഉപദ്രവങ്ങളും നേരിടുന്നതായി സുഹൃത്തുക്കള്‍ക്കയച്ച ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വയസ്സുളള മകളുണ്ട്.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026