l o a d i n g

കേരള

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: കുടുംബത്തിനു പിന്നാലെ സീറോ മലബാര്‍ സഭയും എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

കൊച്ചി: കോതമംഗലത്ത് 23 കാരിയായ യുവതി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭയും രംഗത്ത്. നേരത്തേ യുവതിയുടെ അമ്മ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സഭയും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു

തന്റെ മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്ന് ആരോപിച്ചാണ് അമ്മ കഴിഞ്ഞ ദിവസം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. യുവതിയുടെ സുഹൃത്തും മുന്‍ സഹപാഠിയുമായ പറവൂര്‍ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. എന്‍ഐഎ അന്വേഷണ കാര്യം യുവതിയുടെ കുടുംബം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. റമീസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇതു കൂടി ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കോതമംഗലത്തെത്തിയ ബിജെപി നേതാക്കളായ പി.സി.ജോര്‍ജ്, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുടുംബത്തെ സന്ദര്‍ശിച്ച സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും എന്‍ഐഎ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുമെന്നാണ് പറഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. പ്രതിയായ റമീസിന്റെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

ഫോട്ടോ: അറസ്റ്റിലായ റമീസ്‌

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026