l o a d i n g

ഗൾഫ്

ഹജ്ജ് 2026: നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

മലപ്പുറം: ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് അര്‍ഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകള്‍ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകള്‍ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച 3620 പേരില്‍ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവര്‍ക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വെയ്റ്റിങ് ലിസ്റ്റില്‍ വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവര്‍ക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറല്‍ ബി- ബാക്ക്ലോഗ് (2025 വര്‍ഷം അവസരം ലഭിക്കാത്തവര്‍), ജനറല്‍ എന്നീ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവില്‍ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇപ്പോള്‍ പരിഗണന ലഭിച്ചിട്ടില്ല.

നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് ലഭിച്ച കവര്‍ നമ്പറുകള്‍ പ്രകാരമാണ് വിവരങ്ങള്‍ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള കുടുതല്‍ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓണ്‍ലൈനായും പണമടക്കാം. പണമടച്ച രശീതി, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ഫോണ്‍: 0483-2710717, 2717572, 8281211786.
വിവരങ്ങള്‍ക്ക് താഴെ പറയുന്ന ജില്ലാ ട്രൈനിങ് ഓര്‍ഗനൈസര്‍മാരുടെ നമ്പറുകളില്‍ വാട്സ്ആപ്പിലൂടെയും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ട്രൈനിങ് ഓര്‍ഗനൈസര്‍മാരുടെ നമ്പറുകള്‍:-
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീന്‍ ഇ 9496 466 649
3 പത്തനംതിട്ട നാസര്‍ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അജിംസ് കെ.എ. 9446 922 179
7 എറണാകുളം നവാസ് സി.എം. 9446 206 313
8 തൃശ്ശൂര്‍ ഡോ. സുനില്‍ ഫഹദ് 94471 36313
9 പാലക്കാട് ജാഫര്‍ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. 9656 206 178, 9446 631 366, 9846 738 287
11 കോഴിക്കോട് നൗഫല്‍ മങ്ങാട് 8606 586 268, 9495 636 426
12 വയനാട് ജമാലുദ്ധീന്‍ കെ 9961 083 361
13 കണ്ണൂര്‍ നിസാര്‍ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026