l o a d i n g

ഗൾഫ്

മുതിര്‍ന്നവര്‍ക്ക് എഐ ക്ലാസെടുത്ത് 16 കാരന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 14, 2025

അബൂദാബി: പ്രായത്തെ വെല്ലുന്ന അറിവുമായി എ.ഐ റോബോട്ടിക്‌സ് രംഗത്തെ പ്രതിഭയായ റൗള്‍ ജോണ്‍ അജു ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മുതിര്‍ന്നവര്‍ക്ക് എ.ഐ റോബോട്ടിക്‌സില്‍ ക്ലാസെടുത്താണ് 16കാരന്‍ ശ്രദ്ധേയനായത്. കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ലേണേഴ്‌സ് ടു ഏണേഴ്‌സ്' എന്ന പേരില്‍ മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ നയിച്ചത് അജുവായിരുന്നു. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) രംഗത്തെ അറിവ് വികസിപ്പിക്കുകയും അതിലൂടെ വരുമാന സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതിലേക്ക് വഴി തുറക്കുന്നതായി സെമിനാര്‍ മാറി.

ചാറ്റ് ജി.പി.ടിയോ ഡീപ്‌സീക്കോ ഉപയോഗിക്കുന്നവര്‍ മാത്രമല്ല എ.ഐ ഉപഭോക്താക്കള്‍. ഓരോതവണ ഫോണ്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് തുറക്കുമ്പോള്‍ അല്ലെങ്കില്‍ യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ ഒക്കെ നാം അറിയാതത്തന്നെ എ.ഐ ഉപയോഗിക്കുകയാണ്. ഓരോരുത്തരുടെയും അഭിരുചി അനുസരിച്ചുള്ള ഫീഡുകള്‍ വരുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും എ.ഐ തന്നെയാണെന്ന് റൗള്‍ വ്യക്തമാക്കി.

ആശയവിനിമയത്തിനും സംവാദത്തിനും ഏറെ അവസരം ഒരുക്കിയ സെമിനാറില്‍, പരിശീലനത്തിന്റെ പ്രായോഗിക ഭാഗങ്ങള്‍ പങ്കെടുത്തവരില്‍ വലിയ ഉത്സാഹവും താല്‍പര്യവും സൃഷ്ടിച്ചു.രണ്ട് സെഷനുകളായാണ് സെമിനാര്‍ നടന്നത്. സെന്റര്‍ പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പ്രിയ ബാലു മോഡറേറ്ററായി. വൈസ് പ്രസിഡന്റ് ശങ്കര്‍ ആര്‍, ട്രഷറര്‍ അനീഷ് ശ്രീദേവി, അജു ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സജീഷ് നായര്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നിഖില്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026