l o a d i n g

ഗൾഫ്

ഡോ . അബ്ബാസ് പനക്കലിനു എഡ്വേർഡ് കാഡ്ബറി ഫെല്ലോഷിപ്.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ലണ്ടന്‍: ബർമിംഗ്ഹാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ, പ്രൊഫസർ ഡോ. അബ്ബാസ് പനക്കൽ ഓണററി ഫെലോ ആയി നിയമിതനായി.
അക്കാഡമിക് പ്രസിദ്ധീകരണ രംഗത്തു ഏറെ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളുള്ള ഡോ. അബ്ബാസ് പനക്കൽ, ദശകങ്ങളായി ഗവേഷണ രംഗത്തു വളരെ സജീവമാണ്. വൈവിധ്യമാർന്ന സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടു. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകനായ ഡോ. അബ്ബാസ് പനക്കൽ ഇന്റർനാഷണൽ ഇന്റർഫെയ്‌ത് ഇനിഷ്യറ്റീവ് ഡയറക്ടർ കൂടിയാണ്. വിവിധ സമൂഹങ്ങൾ പ്രത്യേക പ്രാദേശിക സാഹചര്യങ്ങളിൽ നിന്ന് കൊണ്ടുതന്നെ ആഗോള സ്വാധീനങ്ങളെ എങ്ങനെ ചെറുക്കുന്നു, എങ്ങിനെയാണ് ഫലപ്രദമായി സംസ്കാരത്തെയും ജീവിത ചുറ്റുപാടുകളെയും തദ്ദേശീയമാക്കുന്നതു എന്നീ വിഷയങ്ങൾ ഡോ. പനക്കലിന്റെ പ്രധാന ഗവേഷണ മേഖലയാണ്. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ സാമൂഹിക, മത, സാംസ്കാരിക മാറ്റങ്ങളെ ഡോ. അബ്ബാസ് പനക്കൽ പഠന വിധേയമാക്കുന്നു.

ഹിന്ദു അമീർ ഓഫ് മുസ്ലിംസ് (Bloomsbury, 2025 ), മുസലിയാർ കിംഗ്, (Bloomsbury, 2024), സൗത്ത് ഈസ്റ്റ് ഏഷ്യൻ ഇസ്ലാം (Routledge, 2024), മട്രിലീനിയൽ, മട്രിയാർക്കൽ , മാട്രിഫോക്കൽ ഇസ്ലാം (Palgrave Macmillan, 2024), സൗത്ത് ഏഷ്യൻ ഇസ്ലാം (Routledge, 2023) – ഫെയ്ത് , കോമേഴ്‌സ്, ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് ഇൻ ദി വേൾഡ് ഓഫ് ഇബ്ൻ ബത്തൂത്ത (Palgrave Macmillan) എന്നിവയാണ് ഡോ. പനക്കലിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ.
മലബാർ സമരത്തെ ഡി കൊളോണിയൽ ലെന്സിലൂടെ വായിച്ച ഡോ അബ്ബാസ് പനക്കലിന്റെ പുസ്തകം .മുസലിയാർ കിംഗ് ഏറെ ശ്രദ്ധനേടിയിടുന്നു. മലബാറിന്റെ പോരാട്ട ചരിത്രം ഒരു നാട്ടുകാരൻ രചിക്കുന്നു എന്നതും ഒരു അന്താരാഷ്ര പ്രസിദ്ധീകരണാലയം വിവിധ ഭൂഖണ്ഡങ്ങളിൽനിന്നും ഒരേസമയം പ്രസിദ്ധീകരിക്കുന്നു എന്നതും ഇതിന്റെ മേന്മയായി എടുത്തു പറയേണ്ടതാണ്. സമരം നേരിട്ടു അനുഭവിച്ചവരുടെ പുതിയ തലമുറയിൽ നിന്നുള്ള ഒരു ഗ്രന്ഥം എങ്ങിനെയാണ് സമരത്തെ നോക്കിക്കാണുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊളോണിയൽ പോസ്റ്റ് കൊളോണിയൽ കാലത്തെ ഭാഷ പ്രയോഗങ്ങളെയും വ്യാഖ്യാനങ്ങളെയും ഈ കൃതി പഠന വിധേയമാക്കുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമെ, ഡോ. അബ്ബാസ് പനക്കൽ ആഗോളരംഗത്തെ വിവിധ സാംസ്കാരിക ഇടപെടലുകളും നടത്തുന്നുണ്ട്. ഇബ്‌നു ബത്തൂത്ത ഇന്റർനാഷണൽ സെന്റർ ഓഫ് ഇന്റർകല്ചറൽ സ്റ്റഡീസ് ഇത്തരത്തിൽ ഒരു പ്രധാന സംരംഭമാണ്. ഡോ അബ്ബാസ് പനക്കൽ 2018-ൽ ഐക്യരാഷ്ട്രസഭയിൽ 800-ലധികം യുവ ആഗോള നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. സഹിഷ്ണുത, പരസ്പര ധാരണ, സഹകരണം എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.

"എഡ്വേർഡ് കാഡ്ബറി സെന്ററിന്റെ ഫെല്ലോഷിപ്പ് സാംസ്കാരിക സഹകരണവും ഗവേഷണവും കൂടുതൽ ഊർജിതമാക്കാൻ ഏറെ ഉപകരിക്കും. ഇന്നത്തെ സങ്കീർണ്ണമായ ലോകക്രമത്തിൽ സൗഹൃദങ്ങളെ കുറിച്ചു ആഴത്തിലുള്ള പഠനങ്ങൾക്കു വഴിതുറക്കാൻ ഇത് സഹായകമാകുമെന്നു ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026