l o a d i n g

ഗൾഫ്

'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്ന തലകെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ ജിദ്ദയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ജിദ്ദ: മാതൃരാജ്യത്തിന്റെ 79 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്ന തലകെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് ജിദ്ദയില്‍ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. മീഡിയ പ്രവര്‍ത്തകന്‍ എ.എം സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഒരു ഏകീകൃത സംസ്‌കാരമോ, ചരിത്രമോ, പൈതൃകമോ, ഭാഷയോ, ജീവിത രീതിയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ജന സമൂഹത്തെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കി ഒന്നിച്ചു നിറുത്തുന്നത് നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനയാണ്, എന്നാല്‍ ഈ ഭരണ ഘടന തന്നെയാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ വെല്ലുവിളിയും. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായ പൊതു ജനങ്ങളുടെ തീരുമാനത്തിലാണ് തങ്ങളുടെ ഭാവി എന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നാണ്, അത് കൊണ്ട് തന്നെയാണ് കുറുക്കു വഴികളിലൂടെ ഭരണ ഘടനയെ വഞ്ചിച്ചുകൊണ്ട്, ജന വിധിയെ മാറ്റി മറിച്ചു അധികാരം നില നിറുത്താന്‍ ഭരണ പക്ഷം ശ്രമിക്കുന്നത് എന്നും എന്നാല്‍ ഇത് ഏറെ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞഉ. ഭരണ ഘടന ഇല്ലാതായാല്‍ ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ല എന്ന തിരിച്ചറിവ് ഭരണഘടനാ ശില്പികള്‍ക്കുണ്ടായിരുന്നതിനാലാണ് എല്ലാവര്‍ക്കും തുല്യ പരിഗണനയുള്ള സാര്‍വത്രിക വോട്ടവകാശം അവര്‍ ഭരണ ഘടനയിലൂടെ മൗലികാവകാശമാക്കിയത്. വിയോജിപ്പുകളെ രാജ്യ ദ്രോഹമാക്കി കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഭരണാധികാരി അഥവാ റൂളര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നും ഗവണ്മെന്റ് എന്നതിന് ഭരണാധികാരി എന്നര്‍ത്ഥമില്ല എന്നും സജിത്ത് പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിജയം പോലും വ്യക്തമായ വോട്ട് മോഷണത്തിലൂടെ നേടിയതാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന ഈ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പുതിയ സ്വാതന്ത്ര്യ സമരത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുന്നതിനുള്ള തുടക്കം കുറിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി അംഗം ഖലീല്‍ പാലോട് ആവശ്യപ്പെട്ടു. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കി, ഭരണഘടന നമുക്കുറപ്പ് നല്‍കുന്ന മതേതരത്വത്തിനും മത നിരപേക്ഷതക്കും പകരം ഹിന്ദുത്വ എന്ന ലക്ഷ്യം വെച്ചാണ് നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ബഹുജന സമരത്തെ തുടര്‍ന്ന് തല്‍കാലം പുറത്തെടുക്കാതെ വച്ചിരിക്കുന്ന പൗരത്വ ബില്‍ ഇലക്ഷന്‍ കമ്മിഷന്‍ മുഖേന നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് ബിഹാറിലും ആസാമിലും കണ്ടുകൊണ്ടിരിക്കുന്നതെന്നും അധ്യക്ഷത വഹിച്ച പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അഭിപ്രായപെട്ടു.

വൈസ് പ്രസിഡന്റ് ബഷീര്‍ ചുള്ളിയന്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം നിര്‍വഹിച്ചു, നാഷണല്‍ കമ്മിറ്റി അംഗം സി എച്ച് ബഷീര്‍ സ്വാതന്ത്ര്യ ദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഗായകന്‍ ജമാല്‍ പാഷയും മാസിന്‍ ജമാല്‍ പാഷയും ഗാനങ്ങള്‍ ആലപിച്ചു. പ്രവാസി വെല്‍ഫെയര്‍ ട്രഷറര്‍ നൗഷാദ് പയ്യന്നൂര്‍, സെക്രട്ടറിമാരായ സുഹ്റ ബഷീര്‍, അബ്ദു സുബ്ഹാന്‍, യൂസുഫ് പരപ്പന്‍, പ്രൊവിന്‍സ് കമ്മിറ്റി അംഗം ഷഫീഖ് മേലാറ്റൂര്‍, മുനീര്‍ ഇബ്രാഹിം, അഡ്വ. ഫിറോസ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

ഫോട്ടോ: എ.എം സജിത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു.


Photo Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026