l o a d i n g

ഗൾഫ്

മാനവിക ഐക്യമാണ് ഇടതു ലക്ഷ്യം -കെ.ടി ജലീല്‍ എംഎല്‍എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

റിയാദ് : എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഇടതുപക്ഷത്തോട് ചേര്‍ന്നാണ് ലോകമെങ്ങും നില്‍ക്കുന്നതെന്ന് മുന്‍ തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി ജലീല്‍ എം.എല്‍.എ. ഇടതു ചേരിയെ ദുര്‍ബലമാക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വലതുപക്ഷ ചിന്ത മനസ്സില്‍ പേറുന്നവരെ കണ്ടെത്തി അവരെ വിലക്കെടുത്താണ് ലക്ഷ്യം സാധിക്കുന്നത്. ഇടത് ചേരിയെ ഇല്ലാതാക്കിയവര്‍ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിര്‍മ്മാണവും ഉണ്ടാകില്ലെന്ന് മേനി പറഞ്ഞു. അതിന്റെയെല്ലാം കാരണക്കാരായവരാണ് ഇല്ലാതായിരിക്കുന്നതെന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ മുന്‍നിര്‍ത്തി ഇടതു വിരുദ്ധര്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്.
ഒന്നും രണ്ടും ലോക യുദ്ധങ്ങളെക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍. പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ കുഞ്ഞുങ്ങളെയടക്കം പതിനായിരങ്ങളെയാണ് കൊന്നു തീര്‍ത്തത്. പട്ടിണിക്കിട്ട് മനുഷ്യരെ കൊല്ലുന്ന അതിക്രൂരമായ രീതി, വംശഹത്യക്ക് അവലംബിക്കാന്‍ കഴിയുമാറ് സാമ്രാജ്യത്വ ആധിപത്യം ലോകത്തിനുമേല്‍ സ്ഥാപിക്കപ്പെട്ടത് ഇടത് ശാക്തികച്ചേരിയുടെ തകര്‍ച്ചയുടെ അനന്തര ഫലമാണെന്ന് ജലീല്‍ അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വ ക്രൂരതയെ പ്രതിരോധിക്കാന്‍ ഒരു ഇടത് ചേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ലോകം ഇന്ന് ആഗ്രഹിക്കുന്നു. കേളി കലാസാംസ്‌കാരിക വേദിയുടെ ബത്ത ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പാഠപുസ്തക താളുകളില്‍ നിന്നു പോലും ബഹുസ്വര സംസ്‌കാരം അപ്രത്യക്ഷമാവുകയാണ്. വികൃതമായ ആഖ്യാനമാണ് കഴിഞ്ഞ കാലത്തെ അപഗ്രഥിച്ച് ഇന്ത്യയില്‍ നടത്തപ്പെടുന്നത്. സിലബസ്സില്‍ പോലും ഇത്തരം അശാസ്ത്രീയ രീതികള്‍ സ്വീകരിച്ചത് വലിയ അപകടമാണ് ഭാവിയില്‍ ചെയ്യുക. പാഠ പുസ്തക താളുകളില്‍ നിന്നും ചരിത്രത്തെ എടുത്ത് മാറ്റുന്ന നടപടികള്‍ സ്വീകരിക്കുന്ന വേളയിലും, എന്‍ആര്‍സി കൊണ്ടുവന്നപ്പോഴും, ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ഇടത് പക്ഷം മാത്രമാണ് മുന്നിട്ടിറങ്ങുന്നത്. വോട്ടുകളില്‍ മാത്രം കണ്ണുനട്ട് കോണ്‍ഗ്രസ്സ്ഗ്രസ് ഇത്തരം ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും മൗനം പാലിക്കുകയാണെന്ന് ജലീല്‍ പറഞ്ഞു.

കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പത്താമത് ബത്ത ഏരിയ സമ്മേളനം മുന്‍ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. ഏരിയാ പ്രസിഡന്റ് ഷഫീക് അങ്ങാടിപ്പുറത്തെ താല്‍ക്കാലിക അധ്യക്ഷനായി അരുണ്‍ കുമാര്‍ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളം കെടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവചപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ശശികുമാര്‍, മൂസ കൊമ്പന്‍, ഷൈജു എസ്, ശിവദാസ്, മെല്‍വിന്‍, ഷാജി, സലിം അംലാദ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളില്‍ നിന്നായി 12 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, രാമകൃഷ്ണന്‍ ധനുവച്ചപുരം, ബിജു തായമ്പത്ത് എന്നിവര്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. പ്രസിഡണ്ട് അനില്‍ അറക്കല്‍, സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറര്‍ സലിം മടവൂര്‍ വൈസ് പ്രസിഡന്റുമാര്‍ മുജീബ് റഹ്‌മാന്‍, ഹുസൈന്‍ പി. എ, ജോയിന്റ്‌റ് സെക്രട്ടറിമാര്‍ ഫക്രുദ്ധീന്‍, സുധീഷ് തരോള്‍, ജോയിന്റ് ട്രഷറര്‍ മന്‍സൂര്‍ എന്നിവര്‍ ഭാരവാഹികളായും രാമകൃഷ്ണന്‍, സലിം അംലാദ്, ബിജു ഉള്ളാട്ടില്‍, രാജേഷ് ചാലിയാര്‍, അബ്ദുല്‍ റഹ്‌മാന്‍, സൗബീഷ്, ബിജു തായമ്പത്ത്, ഷാജി. എസ്, മുജീബ് പാറക്കല്‍, അരുണ്‍. എ.കെ,ജയകുമാര്‍ എന്നിവര്‍ സമിതി അംഗങ്ങളായും 19 അംഗ പുതിയ നേതൃത്വത്തെ
സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ മലപ്പുറം ജില്ലയില്‍ നിന്നുമാണ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളതെന്ന് ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സജിന്‍ കൂവള്ളൂര്‍ പറഞ്ഞു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിചാണ്ടി, പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രേഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് രജീഷ് പിണറായി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, ഷാജി റസാഖ്, ലിപിന്‍ പശുപതി ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനില്‍ അറക്കല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.

രാജേഷ് ചാലിയാര്‍, സുധീഷ് തറോള്‍, പ്രണവ് ശശികുമാര്‍, ഷൈജു യശോധരന്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ഷഫീക് അങ്ങാടിപ്പുറം, ശശികുമാര്‍, ഫക്രുദ്ദീന്‍ എന്നിവര്‍ പ്രസീഡിയം, മോഹന്‍ ദാസ്, അനില്‍ അറക്കല്‍, രാമകൃഷ്ണന്‍ ധനുവചപുരം, ബിജു തായമ്പത്ത് എന്നിവര്‍ സ്റ്റിയറിങ്, സുധീഷ്, അജിത് ഖാന്‍, മന്‍സൂര്‍ അലി, പിഎ ഹുസൈന്‍ എന്നിവര്‍ മിനിട്ട് കമ്മറ്റി, മൂസ കൊമ്പന്‍, അനസ്, രാജേഷ് ചാലിയാര്‍, മാര്‍ക്‌സ് എന്നിവര്‍ പ്രമേയ കമ്മറ്റി, സിജിന്‍ കൂവള്ളൂര്‍, ധനേഷ് , ഫൈസല്‍ അലയാല്‍, നൗഫല്‍, ജ്യോതിഷ് എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു. ഫക്രുദ്ദീന്‍ സ്വാഗതവും സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.

ഫോട്ടോ: 1. കെ.ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. 2. പുതിയ നേതൃത്വം.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026