l o a d i n g

ഗൾഫ്

സൗദിയില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു, അധ്യാപകര്‍ ഇന്നു മുതല്‍ സ്‌കൂളുകളില്‍, ക്ലാസുകള്‍ 24 മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

റിയാദ്: സൗദി അറേബ്യയില്‍ മക്ക, മദീന ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലെയും അധ്യാപകര്‍ അവധിക്ക് ശേഷം ഇന്ന് (ഞായറാഴ്ച) സ്‌കൂളുകളില്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചു. മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ സൂപ്പര്‍വൈസര്‍മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും നേരത്തെ തന്നെ മടങ്ങിയെത്തിയിരുന്നു. ഫലപ്രദമായ അധ്യയന വര്‍ഷം ഉറപ്പാക്കുന്നതിനും പൂര്‍ണ്ണമായ തയ്യാറെടുപ്പുകള്‍ക്കുമായി വിദ്യാഭ്യാസ മന്ത്രാലയം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മുഴുവന്‍ സമയ ക്ലാസ്സുകള്‍ അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 24) മുതല്‍ ആരംഭിക്കും. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും എല്ലാ തലത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും ക്ലാസ്സുകള്‍ പുനരാരംഭിക്കും.

അധ്യാപകര്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതോടെ അക്കാദമിക് കലണ്ടര്‍ അനുസരിച്ചുള്ള അധ്യയന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമായി. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026