l o a d i n g

ഗൾഫ്

മുസ്ലിം ലീഗ് നേതാക്കള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചു പ്രവാസികളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്നുവെന്ന് കെ.ടി. ജലീല്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
August 17, 2025

റിയാദ് : മുസ്ലിം ലീഗ് നേതാക്കള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചു സൗദി അറേബ്യയിലെ പ്രവാസികളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്നതായി ഡോ.കെ ടി ജലീല്‍ എം എല്‍ എ ആരോപിച്ചു. ബിസിനസ്സ് സംഭരഭങ്ങള്‍ തുടാങ്ങാന്‍് വേണ്ടി ഓരോ ട്രസ്റ്റ് ഉണ്ടാക്കി പ്രവാസ ലോകത്തെത്തി, പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍ എത്തി പ്രവാസികളെ ചൂഷണം ചെയ്തു പലവിധ ബിസിനസ് ഓഫറുകള്‍ മുന്നോട്ടു വെച്ച് വന്‍്പണപിരിവ് നടത്തി അവസാനം എല്ലാ ബിസിനസ്സും എങ്ങും എത്താതെ പ്രവാസികള്‍ക്ക് പണം നഷ്ട്ടപെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്നും പണപിരിവിന് തട്ടിപ്പ് വിരുതന്മാര്‍ ഓരോ ട്രസ്റ്റിന്റെ തലപ്പത്തും തങ്ങള്‍ കുടുംബത്തിലെ ആളുകളെ വെച്ചാണ് പാവപെട്ട പ്രവാസി മലയാളികളെ പറ്റിക്കുന്നതെന്നും റിയാദില് നടത്തിയ വാര്‍ത്താസമ്മേളനത്തില് കെ ടി ജലീല് എം എല്‍ എ ആരോപിച്ചു.

ഇത്തരം കറക്കു കമ്പനികളുടെ കെണിയില്‍ ആരും വീണു പോകരുത്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് സത്യ സന്ധത വേണം. സാമ്പത്തികം മുടക്കുന്നവര്‍ക്ക് അത് നഷ്ടപെടുന്ന വാര്‍ത്തകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നും തങ്ങന്മാര്‍ ജാഗ്രത പാലിക്കണമെന്നും ട്രസ്റ്റ് ഭാരവാഹിത്വങ്ങള്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാദില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ പരിപാടിക്കെത്തിയ കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

ഭരണകൂടം തെറ്റ് ചെയ്യുമ്പോള്‍ അതിനെ തിരുത്താന്‍ ജുഡീഷ്യറി, ഇലക്ഷന്‍ കമ്മീഷന്‍ പോലെയുള്ള സ്വയം അധികാരമുള്ള സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ നാം കണ്ടു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി കൊണ്ട് വന്ന വോട്ടു കൊള്ള പ്രശ്‌നം അതീവ ഗൗരവമുള്ളതാണ്. എന്തൊക്കെ അപാകതകള്‍ ഉണ്ടെങ്കിലും നാടിന്റെ ജനാധിപത്യ സംവിധാനം നിലനിര്‍ത്താന്‍ ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നതാണ് എഴുപത്തയൊമ്പത് വര്‍ഷത്തെ നേട്ടം. കോടിക്കണക്കിന് രൂപ ചിലവഴിച്ച വീട് പണിയാന്‍ പി കെ ഫിറോസിന് എവിടെ നിന്ന് പണം കണ്ടെത്തിയെന്ന് അദ്ദേഹം പറയട്ടെ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

യു ഡി എഫ് ഭരണകാലത്ത് നടക്കാത്ത തരത്തിലുള്ള വികസന നേട്ടമാണ് കഴിഞ്ഞ പത്തു വര്‍ഷമായി പിണറായി സര്‍ക്കാര്‍ നേടിയത്. കെ റെയിലും സ്പീഡ് റെയിലും യാഥാര്‍ഥ്യമാകണം. ഇതൊക്കെ സാധിക്കുന്നത് ഇടതുപക്ഷ കക്ഷികളുടെ ഐക്യമാണ്. ആര്‍എസ്എസിനോടും ബിജെപിയോടും പ്രത്യയ ശാസ്ത്രപരമായി വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ ഇടത് പക്ഷത്തിനേ കഴിയൂ.

''വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കുന്നില്ല. മലപ്പുറത്തും കോട്ടയത്തും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസുമാണ് പരാതി നല്‍കേണ്ടത്. വര്‍ഗീയതെ ഇടതുപക്ഷം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ഒന്ന് മറ്റൊന്നിനെ പാലൂട്ടുകയാണ് കെ ടി ജലീല്‍ പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026