l o a d i n g

ഗൾഫ്

മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നത് റിംഫ് ടേബിള്‍ ടോക്, ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല ഡോ. കെ ടി ജലീല്‍ എം എല്‍ എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

റിയാദ്: ഇന്ത്യയിലെ അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെങ്കിലും ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്താനോ ഇലക്ഷന്‍ കമ്മീഷനെ വരുതിയിലാക്കാനോ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 'ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്ധിരക്കെതിരെ വിധിപറയാന്‍ ശേഷിയുളള ജഡ്ജിമാരുണ്ടായിരുന്നു. ജൂഡീഷ്വറിയും ഇലക്ഷന്‍ കമ്മീഷനും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ അപകടകരമായ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

വിഭജനത്തിന് ശേഷമാണ് ഇന്ത്യ സ്വതന്ത്രയായത്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഇതിന്റെ ആഘാതങ്ങള്‍ ദൃശ്യമാണ്. വിഭജനത്തിന്റെ മുറിവുകള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ കൂടുതല്‍ വലിയ വൃണങ്ങള്‍ സൃഷ്ടിച്ച് അകല്‍ച്ചയുടെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘടിത ശ്രമം. ലോകം സങ്കുചിതത്വങ്ങളില്‍ നിന്ന് വിശാലമായ സ്വാതന്ത്രത്തിന്റെ വഴികളിലാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കു പകരം അന്ധവിശ്വാസങ്ങളാണ് ഭരണകൂടങ്ങളെ നയിക്കുന്നത്. പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണമെന്ന വികലമായ ചിന്തകള്‍ ഉയരുന്നത് ഇന്ത്യ ലോകത്തിനു മുമ്പില്‍ അപമാനിക്കപ്പെടുന്നതിന് തുല്യമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് ടോകില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളി. ഇന്ത്യയുടെ പാരമ്പര്യം മതനിരപേക്ഷതയാണ്. ജനാധിപത്യവും നിയമ വാഴ്ചയും നിലനില്‍ക്കണം. ഇതാണ് ഇന്ത്യയുടെ ശില്പികള്‍ ആഗ്രഹിച്ചത്. അതാണ് ഭരണ ഘടന വിളംബരം ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. നസ്റുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു. സാമുഹ്യ സാംസ്‌കാരിക സാഹിത്യ രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സബീന എം സാലി, കുമ്മിള്‍ സുധീര്‍, റഷീദ് കൊളത്തറ, ബാരിഷ് ചെമ്പകശേരി, എം സാലി, സലിം പളളിയില്‍, സുലൈമാന്‍ വിഴിഞ്ഞം, ഭരതന്‍ പ്രതീപ്, സിദ്ധീഖ് കോങ്ങാട്. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണവും. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷ റഹ്‌മാന്‍, സുലൈമാന്‍ ഊരകം, ഷമീര്‍ ബാബു, മിഷാല്‍, ഷമീര്‍ കുന്നുമേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026