l o a d i n g

ഗൾഫ്

പൗരത്വം തന്നെ സ്വാതന്ത്ര്യം - പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി ചര്‍ച്ചാ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

ദമ്മാം:സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. പൗരത്വം തന്നെ സ്വാതന്ത്ര്യം എന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വാതന്ത്ര്യ ദിന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ച തുടങ്ങിയത്. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന വോട്ടു അട്ടിമറി വെളിപ്പെട്ട നിലവിലെ സാഹചര്യത്തിലാണ് 79 ാം സ്വാതന്ത്ര്യ ദിനഘോഷം കടന്നു വന്നത്. ഫാഷിസം ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവനായും ഇല്ലാതാക്കുന്നതിന്റെ
ഒരു തെളിവു കൂടിയാണ് ഇത്. പതിറ്റാണ്ടിലധികമായി തുടരുന്ന വംശീയ അക്രമങ്ങള്‍, വെറുപ്പിന്റെ പ്രചാരണം, ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ അരികുവല്‍ക്കരണം, ഫെഡറലിസത്തെ ദുര്ബലപ്പെടുത്തല്‍, തുടങ്ങി സമ്പൂര്‍ണ്ണ ഫാഷിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും പോയിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ പാതയില്‍ എതിര്‍പ്പിന്റെ പുതിയ ഉണര്‍വ്വുകളും പോരാട്ടങ്ങളും രൂപം കൊള്ളുന്നത് നവ ഇന്ത്യയെ കുറിച്ചുള്ള ഒരു പുതിയ പ്രതീക്ഷയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പൗരത്വം തന്നെ സ്വാതന്ത്ര്യം എന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വാതന്ത്ര്യ ദിന മുദ്രാവാക്യം സംഘപരിവാറിന്റെ വംശീയ ജനാധിപത്യത്തിന് എതിരായ സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയമാണ് ഉയര്‍ത്തുന്നത്. സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ പുതിയ പ്രതിരോധങ്ങള്‍ രൂപപ്പെടുമ്പോഴും മുസ്ലിം വിരുദ്ധതക്ക് എതിരെയും അസമും യുപിയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന അടിസ്ഥാന നീതി നിരാകരിക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെയും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരെയും ജനകീയ പ്രതിരോധത്തിന്റെ രാഷ്ട്രീയം പൂര്ണാര്ത്ഥത്തില്‍ ശക്തിപ്പെടുന്നില്ല. ചങ്ങാത്ത മുതലാളിത്തവും ഹിന്ദുത്വവും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് ജിയോപോളിറ്റിക്കല്‍ മാറ്റങ്ങളോടൊപ്പം തകര്‍ച്ചയിലേക്ക് പോവുകയാണെന്ന സൂചനകള്‍ കാണുന്നുണ്ട്.

ജുഡീഷ്യറിയെ അടക്കം വരുതിയിലാക്കിയ ഫാഷിസത്തിന്റെ മുഴുമേഖലയിലെയും നീരാളിപിടുത്തത്തിനു നിലവിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ മുന്നേറ്റം അന്ത്യം കുറയ്ക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ദമ്മാം റീജിയണല്‍ കമ്മിറ്റി അംഗങ്ങളും, ജില്ലാതല എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത ചര്‍ച്ചാ സംഗമത്തില്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി ബിജു പൂതക്കുളം അധ്യക്ഷത വഹിച്ചു. പ്രവാസി സൗദി നാഷണല്‍ ഘടകം ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലവും, ട്രഷറര്‍ സമിയുള്ളയും, പ്രൊവിന്‍സ് പ്രസിഡന്റ് റഹിം തീരുര്‍ക്കാടും, ചടങ്ങില്‍ സംബന്ധിച്ചു. ജമാല്‍ കൊടിയത്തൂര്‍ സ്വാഗതവും ജമാല്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026