l o a d i n g

കേരള

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചേക്കും, പാര്‍ട്ടിയിലും ആശയക്കുഴപ്പം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025


തിരുവനന്തപുരം/ന്യൂദല്‍ഹി- യുവ നടിയുടെ ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍നിന്ന് നീക്കാനാണ് എ.ഐ.സി.സി ആലോചിക്കുന്നത്. ഇതുസംബന്ധമായി ദല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചന നടക്കുകയാണ്. ആരോപണം ശക്തിപ്രാപിക്കുന്നുവെങ്കിലും പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിച്ചപോലുള്ള പിന്തുണ രാഹുലിന് കിട്ടിയിട്ടില്ല.

രാഹുല്‍ പോയാല്‍ ആര് പുതിയ അധ്യക്ഷനാകണം എന്ന കാര്യം ചര്‍ച്ച ചെയ്യുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. ഷാഫി പറമ്പില്‍ എം.പിയും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ ആയുധമായ യൂത്ത് ബ്രിഗേഡിലെ പ്രമുഖ നേതാവിന്റെ പതനം സി.പി.എമ്മിന് സന്തോഷം പകരുന്നുണ്ട്. പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയാണിതെന്ന് കോണ്‍ഗ്രസിലെ പ്രമുഖരും കരുതുന്നു. കുറേക്കാലമായി സി.പി.എമ്മിനും സര്‍ക്കാരിനും കണ്ണിലെ കരടായ രാഹുലിനെതിരായ നീക്കത്തില്‍ സി.പി.എമ്മിന്റെ ആസൂത്രണമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്നാല്‍ ആരോപണങ്ങളില്‍ രാഹുലിനൊപ്പം അടിയുറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ തയാറായിട്ടില്ല. നേരത്തെ മാധ്യമ പ്രവര്‍ത്തകയായ ലക്ഷ്മി പത്മയുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ സി.പി.എം സൈബര്‍ പട നടത്തിയ ആക്രമണം പൊളിഞ്ഞിരുന്നു. ലക്ഷ്മി തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തുവന്നു. പിന്നീടാണ് മാധ്യമ പ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ആരോപണവുമായി രംഗത്തെത്തിയത്. ഹണി ഭാസ്‌കര്‍ എന്ന എഴുത്തുകാരിയും ആരോപണമുന്നയിച്ച് രംഗത്തെത്തി.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് നടി റിനി ആന്‍ ജോര്‍ജിന്റെ പരാതി. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി.

ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.നസ്നേഹ പറഞ്ഞു. സംഘടനാ ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.

'നിരവധി പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണിത്. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലുള്ള ആരോപണങ്ങള്‍ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. സംസ്ഥാന അധ്യക്ഷനുനേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ട്. മെഗാ സീരിയല്‍ പോലെയാണ് എന്നും ഓരോ കഥകള്‍ പുറത്ത് വരുന്നത്' -സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നു.

മറ്റു ചില നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി സ്ഥിതിക്ക് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്തും പരാതി എത്തിയിട്ടുണ്ട്. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജി വച്ചേക്കുമെന്നാണ് വിവരം. പകരം കെ.എം. അഭിജിത്തോ അബിന്‍ വര്‍ക്കിയോ ആ സ്ഥാനത്ത് എത്തിയേക്കും.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026