l o a d i n g

ഗൾഫ്

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 10 ശതമാനത്തിലേറെ വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2025

മക്ക: ഈ വര്‍ഷം ആദ്യപാദത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.7 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഉംറ വിസ നടപടിക്രമങ്ങളിലെ സുതാര്യതയും യാത്രാ താമ സൗകര്യങ്ങള്‍ വര്‍ധിച്ചതുമാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണം.

2025 ലെ ആദ്യ പാദത്തില്‍ ഉംറക്കെത്തിയ തീര്‍ഥാടകരുടെ എണ്ണം 1.52 കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഈ കാലയളവില്‍ വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ആകെ എണ്ണം 66 ലക്ഷത്തിലെത്തി. ഇവരില്‍ കൂടുതല്‍ സ്ത്രീകളാണ്. 33 ലക്ഷം. ഇത് മൊത്തം വിദേശ തീര്‍ഥാടകരുടെ 50.5 ശതമാനം വരും. പുരുഷ തീര്‍ഥാടകരുടെ എണ്ണം 32 ലക്ഷത്തിലെത്തിയതായും ഇത് 49.5 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നതായും് റിപ്പോര്‍ട്ടി വെളിപ്പെടുത്തി.

2025ലെ ആദ്യ പാദത്തില്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഏകദേശം 88 ലക്ഷത്തിലെത്തിയതായി അതോറിറ്റി വെളിപ്പെടുത്തി. ഇതില്‍ 36 ലക്ഷം സൗദി തീര്‍ഥാടകരായിരുന്നു. ഇത് മൊത്തം തീര്‍ഥാടകരുടെ 42 ശതമാനം വരും, 50 ലക്ഷത്തിലധികം വിദേശികളാണ് ആഭ്യന്തരമായി ഉംറ നിര്‍വഹിച്ചത്. ഇത് മൊത്തം തീര്‍ഥാടകരുടെ 58 ശതമാനം വരും. വിദേശ തീര്‍ഥാടകരില്‍ ഏകദേശം 69 ശതമാനം പുരുഷന്മാരാണ് (60 ലക്ഷം). സ്ത്രീകള്‍ 31 ശതമാനവും (27 ലക്ഷം) ആണ്.

2025 ലെ ആദ്യ പാദത്തിലെ ഉംറ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 84 ലക്ഷത്തിലധികം ആഭ്യന്തര തീര്‍ഥാടകര്‍ ഒരു തവണ ഉംറ നിര്‍വഹിച്ചപ്പോള്‍ 2,64,000 പേര്‍ ഒന്നിലധികം തവണ ഉംറ നിര്‍വഹിച്ചതയാണ് കണക്ക്. ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയ മാസമായിരുന്നു ഈ വര്‍ഷം മാര്‍ച്ച്. 70 ലക്ഷം തീര്‍ഥാടകരാണ് അന്ന് എത്തിയത്. ഇവരില്‍ പുരുഷ തീര്‍ഥാടകര്‍ ഏകദേശം 60.5 ശതമാനവും മൊത്തം തീര്‍ഥാടകര്‍ ഏകദേശം 39.5 ശതമാനം ആണെന്നും അതോറിറ്റി അറിയിച്ചു.

2025 മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര തീര്‍ഥാടകര്‍ ഉംറക്കെത്തിയതെന്നും ഇത് ഏകദേശം 70 ലക്ഷത്തിലധികം വരുമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026