l o a d i n g

ഗൾഫ്

പ്രവാസികള്‍ക്കായുളള 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍, പ്രീ ലോഞ്ച് യോഗങ്ങള്‍ക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2025

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്ക് 2025 നവംബര്‍ ഒന്ന് മുതല്‍ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന 'നോര്‍ക്ക കെയര്‍' പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും. ഇതിന് മുന്നോടിയായി ഓരോ മേഖലയിലേയും ലോക കേരള സഭ (എല്‍.കെ.എസ്) അംഗങ്ങള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രീ ലോഞ്ച് യോഗങ്ങള്‍ നടത്തും. പ്രഥമ യോഗം യു.എ.ഇ യിലാണ്. അബൂദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. അബുദാബി ബീച്ച് റൊന്‍ടാന ഹോട്ടലില്‍ ഇന്നും ദുബായില്‍ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലെന്‍ഡേല്‍ സ്‌കൂളിലും, അന്നേദിവസം വൈകുന്നേരം 6.30 ന് ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലുമാണ് യോഗങ്ങള്‍ ചേരുക.

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ നാലാം ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 'നോര്‍ക്ക കെയര്‍' പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും അബൂദാബിയിലെ യോഗത്തോടനുബന്ധിച്ച് നടന്നു.

വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും നോര്‍ക്ക കെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രുപയുടെ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 13,275 രൂപയും, വ്യക്തിഗത ഇന്‍ഷുറന്‍സിന് 7,965 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷാ ഉറപ്പാക്കാനാകും എന്നതും പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026