l o a d i n g

ഗൾഫ്

സൗദിയില്‍ വിവാഹിതരാവാന്‍ ഇഷ്ടപ്പെടുന്ന വനിതകളുടെ എണ്ണം കുറയുന്നു, ജനനനിരക്കിലും കുറവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

റിയാദ്: സൗദി അറേബ്യയില്‍ അവിവാഹിതരായ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ്. അതോടൊപ്പം ഗര്‍ഭധാരണവും പ്രസവവും കുറയുകയാണ്. 1960-കളില്‍ ഓരോ സ്ത്രീക്കും ഏഴ് കുട്ടികള്‍ എന്ന നിലയില്‍ നിന്ന് 2022-ല്‍ ഏകദേശം 1.7 കുട്ടികള്‍ എന്ന നിലയിലേക്ക് ജനനനിരക്ക് കുറഞ്ഞു. രാജ്യത്തെ വനിതകളില്‍ പകുതിയിലധികവും ഇതുവരെ പ്രവസിക്കാത്തവരാണ്. 2022ല്‍ അവിവാഹിതരായ സ്ത്രീകളുടെ എണ്ണം 30 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് മുപ്പത്തിയാറ് ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വനിതകളില്‍ ഭൂരിഭാഗം പേരും കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വനിതകള്‍ക്കിടയില്‍ വിവാഹ താല്‍പര്യം കുറയാന്‍ വിവിധ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസവും തൊഴില്‍പരമായ അവസരങ്ങളും വര്‍ധിച്ചത് വിവാഹപ്രായത്തെ സ്വാധീനിക്കാനിടയാക്കിയിട്ടുണ്ട്.. പല സ്ത്രീകളും വിവാഹത്തിന് മുന്‍പ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു. വിവാഹ ചെലവ് കൂടുന്നതും ഒരു കാരണമാണ്. വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ചിലര്‍ വിവാഹത്തിന് പകരം മറ്റു ജീവിതരീതികള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നതും വിവാഹിതരുടെ എണ്ണത്തില്‍ കുറവുണ്ടാവാനിടയാക്കിയിട്ടുണ്ട്.

15നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ 52.8% പേരും ഇതുവരെ പ്രസവിക്കാത്തവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രായമുള്ള വനിതകള്‍ക്കിടയിലെ വിവാഹത്തിലും കുറവുണ്ടായി. 54.5 ശതമാനമാണ് വിവാഹ നിരക്ക്. ഇവരില്‍ കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 31.1 ശതമാനവും കുടുംബാസൂത്രണ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കാത്തവരുടെ എണ്ണം 68.9 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിവാഹ മോചിതരായ വനിതകളുടെ എണ്ണം 4.3 ശതമാനനും, വിധവകളുടെ എണ്ണം 5.4 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 2 ശതമാനമായും സ്വദേശി വനിതകള്‍ക്കിടയിലെ നിരക്ക് 2.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മു്ന്‍കാലങ്ങളില്‍ 15നും 18നും ഇടയിലുള്ള പ്രായത്തില്‍ വിവാഹിതരാകുന്ന വനിതകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാലിന്ന് അത് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026