l o a d i n g

ഗൾഫ്

ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം വിലമതിക്കാനാവാത്തത് -കുട്ടിഹസന്‍ ദാരിമി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

ജിദ്ദ: സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം രൂപപ്പെടുത്തി ഇന്ത്യയിലെ മുസ്ലിം പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം രാജ്യത്തെ ഇന്നത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ഓര്‍ത്തെടുക്കുമ്പോള്‍ വിലമതിക്കാനാവത്തതാണെന്ന് പ്രമുഖ പണ്ഡിതനും എസ്എംഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ആര്‍.വി കുട്ടിഹസന്‍ ദാരിമി അഭിപ്രായപ്പെട്ടു. രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിംകളാതി പിന്നോക്ക സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തി ഇന്ത്യാ രാജ്യത്തെ പിന്നോക്ക സമൂഹത്തിന്റെ ശബ്ദമായി കഴിഞ്ഞ 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ ഒറ്റികൊടുക്കാനോ, വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ നേതൃത്വം കൊടുക്കാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചു മുസ്ലിം സമൂഹത്തെ ജനാതിപത്യ മതേതര പക്ഷത്തോടൊപ്പം നടത്തി പിന്നോക്ക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും അര്‍ഹമായവ നേടിയെടുക്കുന്നതിലും വിജയിച്ചു വെന്നും, ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഖാഇദെ മില്ലത്ത് സെന്റര്‍ രാജ്യത്ത് സംഘടനയുടെ ആവശ്യകതയും വളര്‍ച്ചയും വിളിച്ചോതുന്നുവെന്നും തുടര്‍ന്ന് സംസാരിച്ച ജംഷീറലി ഹുദവി പറഞ്ഞൂ. നിലവിലെ രാജ്യത്തെ മുസ്ലിം സമൂഹത്തെ പാര്‍ശ്വവത്കരിച്ചുള്ള സംഘ് പരിവാര്‍ ശക്തികളോട് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ചു ജനാതിപത്യ മാര്‍ഗത്തില്‍ പോരാടുന്നതിന് സംഘടനക്ക് പുതിയ ആസ്ഥാന മന്ദിരം സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സികെഎ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ , ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026