l o a d i n g

കേരള

മെട്രോ ആലുവയില്‍നിന്ന് അങ്കമാലിയിലേക്ക്; മൂന്നാം ഘട്ട പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് ആറുമാസത്തിനകം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

കൊച്ചി: മെട്രൊ റെയില്‍ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ട മൂന്നാം ഘട്ട വികസന പദ്ധതിക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പഠനം ആരംഭിച്ചു. 17.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് മൂന്നാം ഘട്ടം. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം നടത്തുന്നത്. 1.03 കോടി രൂപയാണ് ഇതിനു ചെലവ് വരുന്നത്. ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മെട്രോ പാത അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കണക്ടവിറ്റി വേണമെന്നുമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേശത്തിന്റെ വളര്‍ച്ചയും ഉറപ്പുവരുത്തുന്നതാണ് മൂന്നാം ഘട്ട വികസന പദ്ധതി. ഇതിനുള്ള ഡിപിആര്‍ പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചത് സ്വാഗതാര്‍ഹമാണ്. പൊതു സമൂഹത്തിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്ന രീതിയിലുള്ള വികസനത്തിനായി പൊതുജനങ്ങളില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. നിര്‍ദേശങ്ങള്‍ contact@kmrl.co.in എന്ന ഇ മെയിലില്‍ അറിയിക്കാം.

17.5 കിലോമീറ്റര്‍ ദുരം വരുന്ന മെട്രോ എലിവേറ്റഡ് പാതയില്‍ കുറച്ചുദൂരം ഭൂമിക്കടിയിലൂടെയായിരിക്കും നിര്‍മിക്കുക. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വേകള്‍, എഞ്ചിനീയറിംഗ് പഠനം തുടങ്ങിയവ നടത്തും.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026