l o a d i n g

ഗൾഫ്

അമിത വണ്ണക്കാരായ വിമാന യാത്രക്കാര്‍ അമിത നിരക്കു നല്‍കേണ്ടി വരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

വാഷിങ്ടന്‍: തടി കൂടിയവരും അമിത ഭാരക്കാരുമായ യാത്രക്കാര്‍ വിമാന യാത്ര നടത്തണമെങ്കില്‍ ഇരട്ടി ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്ന കാലം വിദൂരമല്ല. അടുത്ത വര്‍ഷം മുതല്‍ പല വിമാന കമ്പനികളും കൂടുതല്‍ ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിലാണ്. യാത്രാവിമാനങ്ങളില്‍ അമിതഭാരമുള്ള യാത്രക്കാര്‍ അധിക സീറ്റിന് പണം നല്‍കേണ്ടിവരുമെന്ന പ്രഖ്യാപനവുമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത് അമേരിക്കയിലെ സൗത്തവെസ്റ്റ് എയര്‍ലൈന്‍സാണ്. വിമാനത്തിലെ സീറ്റിന്റെ കൈത്താങ്ങുകള്‍ക്കിടയില്‍ ഒതുങ്ങിയിരിക്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ പുതിയ നിയമം ബാധകമാവുക.

2026 ജനുവരി 27 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് എയര്‍ലൈന്‍സിന്റെ നീക്കം. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരും. വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അധികമായ നല്‍കിയ പണം തിരിച്ചു ലഭിച്ചേക്കുമെന്ന് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വ്വെസ്റ്റ് എയര്‍ലൈന്‍സ് ഈ പുതിയ നയം കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 43 ശതമാനം ആളുകളും അമിതവണ്ണമുള്ളവരാണെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്. വിമാനക്കമ്പനികള്‍ ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫിലെ ചില രാജ്യങ്ങൡും അമിത വണ്ണക്കാരുടെ എണ്ണം കൂടുന്നുണ്ട്. താമസിയാതെ ഗള്‍ഫ് വിമാന കമ്പനികളും ഈ നയം നടപ്പാക്കിയേക്കും. വരുമാനം കൂട്ടുകയെന്ന നയം എല്ലാ എയര്‍ലൈനുകള്‍ക്കും ഉള്ളതിനാല്‍ മറ്റു എയര്‍ലൈനുകളും താമസിയാതെ ഈ പാത പിന്തുരാന്‍ സാധ്യതയേറെയാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026