l o a d i n g

ഗൾഫ്

ഗാസയിലെ പട്ടിണിയും അക്രമവും അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ, അന്താരാഷ്ട്ര സമൂഹം ഇടപെടണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

ജിദ്ദ- ഗാസയിലെ പട്ടിണി അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയും ക്രൂരതകളും അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍, അടിയന്തരമായി ഇടപെടണമെന്ന് സൗദി അറേബ്യ വീണ്ടും ആവശ്യപ്പെട്ടു. ജിദ്ദയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയായ അതിക്രമങ്ങളെക്കുറിച്ചും വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ജിദ്ദയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന്റെ തീരുമാനങ്ങളെ മന്ത്രിസഭ പിന്തുണച്ചു.

ഇസ്രായേലിന്റെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും, സംഘര്‍ഷങ്ങള്‍ക്കും അശാന്തിക്കും വഴിവെക്കുകയും, പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുമെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞു. സിറിയന്‍ അതിര്‍ത്തിയിലേക്കുള്ള ഇസ്രായേലിന്റെ കടന്നുകയറ്റത്തെയും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെയും കൗണ്‍സില്‍ ശക്തമായി അപലപിച്ചു. സുരക്ഷയും സ്ഥിരതയും കൈവരിക്കാനും, സമാധാനം നിലനിര്‍ത്താനും, രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും പരമാധികാരം സംരക്ഷിക്കാനും സിറിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സൗദി അറേബ്യ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. സിറിയയെ വിഭജിക്കാനുള്ള നീക്കങ്ങളെ മന്ത്രിസഭ തള്ളിപ്പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026