l o a d i n g

ഗൾഫ്

എസ്.കെ.എസിന്റെ 'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോ പോസ്റ്റര്‍ പ്രകാശനം റിയാദില്‍ നടന്നു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
August 27, 2025

റിയാദ് : സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) സംഘടിപ്പിക്കുന്ന മൂന്നാമത് മെഗാ ഷോ നവംബര്‍ 28 ന് വെള്ളിയാഴ്ച തബൂക്കില്‍ അരങ്ങേറും . 'തബൂക്ക് ബീറ്റ്‌സ് 2025' എന്ന പേരില്‍ നടക്കുന്ന മഹാമേളയില്‍ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. 'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനവും എസ്.കെ.എസ് കലാകാരന്മാരുടെ സംഗീതനിശയും കഴിഞ്ഞ ദിവസം റിയാദില്‍ നടന്നു. എസ്.കെ.എസ് വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍, ട്രഷറര്‍ തങ്കച്ചന്‍ വര്‍ഗീസ് റിയാദില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ ഷബാന അന്‍ഷാദ്, വിഷ്ണു പോള്‍ സ്റ്റാര്‍, എന്നിവരുടെ സാന്നിധ്യത്തില്‍ റിയാദിലെ ജീവകാരുണ്യ, മാധ്യമ രംഗത്തെ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, അബ്ബാസ് വി.കെ, ഷരീഖ് തൈക്കണ്ടി എസ് കെ എസ് അംഗങ്ങളായ നിഷ ബിനീഷ്, നസീബ് കലാഭവന്‍, സുഹൈബ് മലക്കാര്‍, അഷ്റഫ്, കബീര്‍, തഷിന്‍, സജീര്‍ പട്ടുറുമാല്‍, സ്‌കറിയ ജോസഫ്, ലിനറ്റ് സ്‌കറിയ, അനില്‍, രജനി അനില്‍, സിയാദ്, സജീര്‍ ടുഡേയ്സ് റിയാദ്, സാദിക്ക് ബുറൈദ, സജിന്‍ നിഷാന്‍, ഷാജഹാന്‍ പാണ്ട , അഷ്റഫ് വാഴക്കാട്, മുത്തലിഫ് കാലിക്കറ്റ്, അല്‍ത്താഫ് കാലിക്കറ്റ്, ബഷീര്‍ സാപ്കോ, സുനി ബഷീര്‍, മുരളി, മൗന മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകത്തോട് വിട പറഞ്ഞ റിയാദിന്റെ പ്രിയ പാട്ടുകാരന്‍ ഇസത്ത് സുലൈമാന്റെ നിര്യാണത്തിലുള്ള അനുശോചന ചടങ്ങും നടത്തപ്പെട്ടു.

തുടര്‍ന്ന് എസ്.കെ.എസ് കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീതനിശയും നൃത്തങ്ങളും അരങ്ങേറി തങ്കച്ചന്‍ വര്‍ഗീസ്, ഷമീര്‍ കല്ലിങ്കല്‍, നിഷ ബിനീഷ്, സുഹൈബ്, അഷ്റഫ്, ലിനറ്റ് സ്‌കറിയ, അനില്‍, സിയാദ്, സാദിക്ക് ബുറൈദ, കബീര്‍, തഷിന്‍, ഷാജഹാന്‍ പാണ്ട, മുത്തലിഫ് കാലിക്കറ്റ്, ബെനിറ്റ് ടോമി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിഷ്ണു പോള്‍സ്റ്റാര്‍, മാസ്റ്റര്‍ രാഗ് മുരളി എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു.

സൗദി അറേബ്യയിലെ മലയാളി കലാകാരന്മാരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സൗദി കലാസംഘത്തില്‍ നിലവില്‍ 230 അംഗങ്ങളുണ്ട്. പ്രസിഡന്റ് തബൂക്കില്‍ നിന്നുള്ള റഹീം ഭരതന്നൂര്‍, ജനറല്‍ സെക്രട്ടറി ജിദ്ദയില്‍ നിന്നുള്ള വിജേഷ് ചന്ദ്രു, ട്രഷറര്‍ റിയാദില്‍ നിന്നുള്ള തങ്കച്ചന്‍ വര്‍ഗീസ് എന്നിവരാണ് എസ്.കെ.എസ് പ്രധാന ഭാരവാഹികള്‍. എസ്.കെ.എസിന്റെ പ്രഥമ മെഗാ ഷോ 'റിയാദ് ബീറ്റ്‌സ് 2022' എന്ന പേരില്‍ റിയാദിലും രണ്ടാമത് മഹാമേള 'ജിദ്ദ ബീറ്റ്‌സ് 2024' എന്ന പേരില്‍ ജിദ്ദയിലും നടന്നിരുന്നു. ഈ വര്‍ഷം നടക്കുന്ന 'തബൂക്ക് ബീറ്റ്‌സ് 2025' ന് ശേഷം വരും വര്‍ഷങ്ങളില്‍ സൗദിയിലെ മറ്റു നഗരങ്ങളിലും മെഗാ ഷോകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: സൗദി കലാസംഘം 'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോ പോസ്റ്റര്‍ പ്രകാശനം റിയാദില്‍ എസ് കെ എസ് ഭാരവാഹികളും അംഗങ്ങളും വിശിഷ്ട അതിഥികളും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026