l o a d i n g

കേരള

മന്ത്രി എ.കെ.ശശീന്ദ്രന്റെ ബന്ധുവായ ദമ്പതികള്‍ വീടിനുള്ളില്‍ പൊളളലേറ്റ് മരിച്ച നിലയില്‍, മരണം വിദേശത്തുള്ള മകന്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

കണ്ണൂര്‍: മന്ത്രി എ.കെ.ശശീന്ദ്രന്റെ ബന്ധുവായ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ അലവിലിലാണ് സംഭവം. അലവില്‍ ടൗണിനു സമീപം അനന്തന്‍ റോഡില്‍ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണു സംശയം. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണു ശ്രീലേഖ. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.

ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ട്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുറിയില്‍ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയില്‍ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.

കണ്ണൂരിലെ സാവോയ് ഹോട്ടലിലെ മുന്‍മാനേജരാണ് പ്രേമരാജന്‍. രണ്ടു മക്കളും വിദേശത്തായതിനാല്‍ ദമ്പതികള്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഹബഹ്‌റൈനില്‍നിന്നുമെത്തുന്ന മകന്‍ ഷിബിനെ കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോകാനിരിക്കുകയായിരുന്നു ദമ്പതികള്‍. ഇതിനായാണ് ഡ്രൈവര്‍ വിട്ടിലെത്തിയത്. മറ്റൊരു മകനായ പ്രബിത്ത് ഓസ്‌ട്രേലിയയിലാണ്. വിമാനത്താവളത്തില്‍ അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ ഷിബിന്‍ കേട്ടത് അവരുടെ ദാരുണാന്ത്യമാണ്. ബഹ്‌റൈനില്‍നിന്ന് വൈകിട്ടാണ് ഷിബിന്‍ കണ്ണൂരില്‍ വിമാനമിറങ്ങിയത്. ഓസ്‌ട്രേലിയയിലുള്ള മൂത്തമകന്‍ പ്രിബിത്ത് നാളെ നാട്ടിലെത്തും. അതിനു ശേഷമായിരിക്കും സംസ്‌കാരം.

സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026