l o a d i n g

ഗൾഫ്

വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ റജിസ്‌ട്രേഷന് അപാര്‍ ഐഡി ആവശ്യമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

ദുബായ്: യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ റജിസ്‌ട്രേഷന് അപാര്‍ ഐഡി (ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) ആവശ്യമില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നു മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ എല്‍ ഒ സി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്‌സ്) രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്.

അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുന്‍നിര്‍ത്തി വിദേശത്തുളള സിബിഎസ്ഇ സ്‌കൂളുകളെ അപാര്‍ ഐഡി റജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക തിരിച്ചറിയില്‍ രേഖയായി അപാര്‍ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്. ഇതോടെ ഇന്ത്യക്ക് പുറത്തുളള സ്‌കൂളുകളിലും ഇത് ബാധകമാകുമോയെന്നുളള ആശങ്ക വിദ്യാര്‍ഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു. അപാര്‍ ഐഡിക്ക് ഇന്ത്യയില്‍ പോകേണ്ടി വന്നേക്കുമെന്നതിനാലാണ് ആശ ഉയര്‍ന്നിരുന്നത്. എന്തായാലും വിദേശ രാജ്യങ്ങളില്‍ പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ എല്‍ഒസി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്‌സ്) റജിസ്‌ട്രേഷന് അപാര്‍ ഐഡി ആവശ്യമില്ലെന്ന സിബിഎസ്ഇയുടെ പുതിയ സര്‍ക്കുലര്‍ സ്‌കൂളുകള്‍ക്കും ഒപ്പം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായി. സെപ്റ്റംബര്‍ 30 വരെയാണ് എല്‍ഒസി റജിസ്‌ട്രേഷന്‍.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026