l o a d i n g

കേരള

ഹജ്ജ് 2026- സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും, വെയ്റ്റിംഗ് ലിസ്റ്റ് 6000 വരെയുള്ളവര്‍ പങ്കെടുക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ഔദ്യാഗികമായി സംഘടിപ്പിക്കുന്ന ഈ ക്ലാസുകളില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. നിലിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ക്രമനമ്പര്‍ 6000 വരെയുള്ളവരും ഹജ്ജ് കമ്മിറ്റിയുടെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.

സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ക്രമത്തില്‍ അവസരം ലഭിക്കുകയും ചെയ്യും.

സംസ്ഥാനതല ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമ ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ താനൂരില്‍ നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 14 ജില്ലകളിലും ഹജ്ജ് ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടക്കും. ഹജ്ജിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ മുന്‍കരുതലുകള്‍, യാത്രാ സംവിധാനം തുടങ്ങി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബനധപ്പെടുക. ഫോണ്‍: 0483-2710717, 2717572, 8281211786.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026