l o a d i n g

ഗൾഫ്

ഗാസക്ക് സൗദിയുടെ കൂടുതല്‍ സഹായം, യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഗാസക്ക് സഹായമെത്തിക്കാനുള്ള അനുമതി ഇസ്രായേല്‍ നിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2025

ജിദ്ദ: ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗദിയുടെ കൂടുതല്‍ സഹായഹസ്തം. അവശ്യവസ്തുക്കളുമായി 60ാമത്തെ വിമാനം ഈജിപ്തിലെത്തി. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായവിതരണം. യുദ്ധക്കെടുതിയും കൊടുംപട്ടിണിയും കൂടുതല്‍ രൂക്ഷമാകരുന്ന സാഹചര്യത്തിലാണ് ഗാസയിലെ ജനങ്ങള്‍ക്കുള്ള സൗദിയുടെ സഹായം. അവശ്യവസ്തുക്കളുമായി 60ാമത്തെ വിമാനം കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ അല്‍ അറീഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി അടിയന്തര ആവശ്യങ്ങളുള്ള വസ്തുക്കളാണ് എത്തിക്കുന്നത്. ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പദ്ധതികള്‍ സൗദി നടപ്പാക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് 90.35 മില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവച്ചു.

അടച്ചിട്ട അതിര്‍ത്തി കടന്നുള്ള സഹായവിതരണം മറികടക്കാന്‍ ജോര്‍ദാനുമായി സഹകരിച്ച് വ്യോമമാര്‍ഗ്ഗവും സഹായം എത്തിക്കും. ഓരോ വിമാനത്തിലും 35 ടണ്‍ വീതം അവശ്യ സാധനങ്ങളാണ് ഈജിപ്ത് വഴി ഗായിലേക്ക് എത്തിക്കുക. സൗദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും പ്രത്യേക നിര്‍ദേശപ്രകാരം കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായ പദ്ധതികള്‍ നടപ്പാക്കുന്നത്.

അതിനിടെ ഗാസയെ യുദ്ധമേഖലയായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയില്‍ മാനുഷിക സഹായമെത്തിക്കാന്‍ നല്‍കിയിരുന്ന അനുമതിയും ഇസ്രയേല്‍ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാന്‍ കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ സൈന്യം ഇടവേള നല്‍കിയത്. ഗാസ സിറ്റി, ദേര്‍ അല്‍ ബാലാ, മുവാസി അടക്കമുള്ള ഇടങ്ങളില്‍ നല്‍കിയ ഇളവുകളാണ് സൈന്യം റദ്ദാക്കിയത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ വീടുകളും മറ്റും നഷ്ടമായി അഭയം തേടിയെത്തിയിട്ടുള്ളത്. ഇസ്രയേല്‍ ഗാസയില്‍ വലിയ രീതിയില്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് നീക്കത്തെ കാണുന്നത്. ഗാസയെ യുദ്ധമേഖലയാക്കിയുള്ള പ്രഖ്യാപനം എത്തുന്നത് സഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരേയും സംഘടനകളേയും അറിയിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്.

ഗാസയില്‍ മാസങ്ങളായി ക്ഷാമമുഖത്താണെന്ന മുന്നറിയിപ്പുകള്‍ യുഎന്‍ അടക്കം നല്‍കുമ്പോഴാണ് നിലവില്‍ നല്‍കിയിരുന്ന സഹായം അടക്കം ഇസ്രയേല്‍ നിര്‍ത്തലാക്കുന്നത്. ഈ സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും പോലും എത്തിക്കുന്നത് അതീവ വെല്ലുവിളിയാവും. വലിയ രീതിയില്‍ ആള്‍നാശം ഉണ്ടാക്കുന്ന ഡബിള്‍ ടാപ് ആക്രമണ ശൈലിക്ക് ഇസ്രയേല്‍ ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഇസ്രയേലിന്റെ പുതിയ നീക്കം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026