l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍: സി.ആര്‍.ഇ കോഴ്‌സ് ആരംഭിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2025

ജിദ്ദ: ലിബറലിസത്തിന്റെ കരിമുകിലിനാല്‍ ധാര്‍മികതയുടെ പ്രകാശം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍, പുതിയ തലമുറയ്ക്ക് ധാര്‍മികതയുടെ വെളിച്ചം നല്‍കാന്‍ 'കണ്‍ടിന്യുസ് റിലിജിയസ് എഡ്യൂക്കേഷന്‍' (സി.ആര്‍.ഇ) കോഴ്‌സ് ഈ വരുന്ന സെപ്റ്റംബര്‍ 12-ന് വെള്ളിയാഴ്ച ആരംഭിക്കുന്നതായി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

13 വയസ്സും അതിനു മുകളിലുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സജ്ജമാക്കിയ ഈ പാഠ്യപദ്ധതിയില്‍ ഇസ്ലാമിന്റെ അടിത്തറ, പ്രായോഗികത, ചരിത്രം, സ്വഭാവം എന്നിവയും അതുമായി ബന്ധപ്പെട്ട സംശയനിവാരണവും ആക്ടിവിറ്റികളും ഉള്‍ക്കൊള്ളുന്നു. ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം 2:30 മുതല്‍ വൈകീട്ട് 4:00 മണിവരെ നടത്തപ്പെടും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് അവര്‍ക്ക് ആവശ്യമായ ഉപദേശ - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യേകം മെന്റേഴ്‌സും ഉണ്ടായിരിക്കുന്നതാണ്.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ മദ്രസയിലെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, മറ്റ് കുട്ടികള്‍ക്ക് ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മായാലോകത്തില്‍ ലഹരികള്‍ക്കും നവനാസ്തിക ചിന്തകള്‍ക്കും ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ക്കും അടിമപ്പെടാതെ തങ്ങളുടെ മക്കളെ സുരക്ഷിതരാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0572626406, 0535569223

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026