l o a d i n g

കേരള

ഓണാഘോഷം: സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് സുന്നി യുവജന സംഘം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2025

തൃശൂര്‍: സിറാജുല്‍ ഉലൂം സ്‌കൂളില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിന്റെ പേരില്‍ സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് സുന്നി യുവജന സംഘം (എസ്വൈഎസ്) കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. വിഷയത്തിലെ ശരിതെറ്റുകളെ കുറിച്ച് സംവാദത്തിന് മുതിരാതെ സ്‌കൂള്‍ മാനേജ്മെന്റ് ഖേദം പ്രകടിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതിനു ശേഷവും മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇടപെടുകയും സാമൂഹിക വിഭജനം സൃഷ്ടിക്കുന്ന വിധത്തില്‍ സമരങ്ങളും പ്രസ്താവനകളുമായി രംഗത്തുവരികയും ചെയ്യുന്ന സിപിഎമ്മിന്റേയും പോഷക സംഘടനകളുടേയും നിലപാട് സംശയാസ്പദമാണെന്നും എസ്വൈഎസ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സമൂഹത്തില്‍ ഛിദ്രതയും വര്‍ഗീയ ചേരിതിരിവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന്റെ ആദായം പറ്റാന്‍ ചിലര്‍ കാത്തിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് സിപിഎമ്മും പോഷക സംഘടനകളും മുന്നോട്ടുപോകുന്നത്. സന്ദര്‍ഭവശാല്‍ സംഭവിക്കുന്ന ജാഗ്രത കുറവുകളെ മുറിവുകള്‍ അധികമില്ലാതെ ഉണക്കാന്‍ ശ്രമിക്കുന്നതാണ് മതനിരപേക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കരണീയം. പകരം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളാണുണ്ടാകുന്നത്. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ഇഷ്ടാനുസരണമുള്ള തിരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവുമായി തുടരണം എന്നതാണ് അടിസ്ഥാന ജനാധിപത്യ ധാരണ എന്നിരിക്കേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തെ പരിക്കേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് എസ്വൈഎസ് ആവശ്യപ്പെട്ടു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026