l o a d i n g

ഗൾഫ്

ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് സഫ കെഎംസിസിയുടെ ഐക്യദാര്‍ഢ്യവും പ്രതിഷേധ സംഗമവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ജിദ്ദ: ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അല്‍ സഫ ഏരിയ കെഎംസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.

ഏരിയ പ്രസിഡന്റ് നസീര്‍ പെരുമ്പള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ വേട്ടയാടാനുള്ള ഭരണകൂട ശ്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.

ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാഷ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജിദ്ദ കെഎംസിസി സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ഇന്ത്യന്‍ മതേതരത്വത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും അനുസ്മരിച്ചു. നാഷണല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം കണക്കുകള്‍ നിരത്തി വിമര്‍ശിച്ചു.

സമീര്‍ ആമയൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. ചടങ്ങില്‍ വെച്ച്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലേക്ക് കടന്നുവന്ന മുനീര്‍ മൈലപ്പുറത്തിന് സ്‌നേഹാദരം നല്‍കി. ഏരിയ ചെയര്‍മാന്‍ മുഹമ്മദ് സമീര്‍ പ്രമേയം അവതരിപ്പിച്ചു. റഹീം കോയ തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെഷനുകള്‍ ഏറെ പ്രയോജനകരമായി. അബ്ദുല്‍ കരീം നോര്‍ക്ക പ്രവാസി ക്ഷേമനിധിയെക്കുറിച്ചും, വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് സൗദി അറേബ്യയിലെ നിയമവശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ സമീര്‍ ആമയൂര്‍ സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026