l o a d i n g

ഗൾഫ്

ഡയന ട്രക്കിന്റെ ക്യാബിനുള്ളില്‍ കുടുങ്ങി മെക്കാനികായ ബിഹാര്‍ സ്വദേശി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ബിഷ: ഡയന ട്രക്ക് ക്യാബിന്‍ തുറന്ന് അറ്റകുറ്റ ജോലി ചെയ്തുകൊണ്ടിരിക്കെ ക്യാബിന്‍ സ്റ്റാന്‍ഡ് പൊട്ടി ദേഹത്തു വീണ് ക്യാബിനുള്ളില്‍ കുടുങ്ങി ബിഹാര്‍ സ്വദേശി മരിച്ചു. ബിഹാര്‍ ചാമ്പറാന്‍ സ്വാദേശി മുഹമ്മദ് അഫ്‌സല്‍ (53) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്‍ ഫോണ്‍ ചെയ്തിട്ട് ഫോണ്‍ എടുക്കാതെ ആയപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് ക്യാബിനുള്ളില്‍ കുരുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കകയും പോലീസും ആംബുലന്‍സും എത്തി മൃതദേഹം തബാല ഹോസ്പിറ്റലിലേക്ക് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബിഷയില്‍ ഖബറടക്കും.

25 വര്‍ഷത്തോളം ജിദ്ദയില്‍ ജോലി നോക്കിയിരുന്നു. ജിദ്ദയില്‍ നിന്നും എസ്സിറ്റില്‍ പോയി പുതിയ കഫീലിന്റെ കീഴില്‍ ബിഷയില്‍ എത്തിയിട്ടു രണ്ട് മാസം ആകുന്നതേയുള്ളൂ. ഭാര്യ നാലു കുട്ടികളുമുണ്ട്. ജിദ്ദ കോണ്‍സുലേറ്റ് ccwa അംഗം അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടി നിയമ നടപടി പൂര്‍ത്തി ആക്കാന്‍ സഹായവുമായി രംഗത്തുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026