l o a d i n g

ഗൾഫ്

ജിസാനില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം, ടയോട്ട മലയാളി കൂട്ടായ്മ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ജിസാന്‍: ജിസാനിലെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജിസാന്‍ ടയോട്ട മലയാളി കൂട്ടായ്മ സംഘടിപ്പിച്ച 'പൊന്നോണത്തനിമ -2025' പരിപാടികളുടെ തനിമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഓണസദ്യയും ഓണപ്പാട്ടും പൂക്കളവും നാടന്‍ കളികളും വിവിധ കലാ കായിക മത്സരങ്ങളും വടംവലിയുമൊക്കെയായി ആഘോഷപരിപാടികള്‍ പ്രവാസിമലയാളികള്‍ക്ക് ഓണത്തിന്റെ ഉത്സവലഹരി പകര്‍ന്നു. ജിസാന്‍ പ്രവിശ്യയിലെ ടയോട്ട കമ്പനിയിലെ വിവിധ ശാഖകളിലെ മലയാളി ജീവനക്കാരും കുടുംബങ്ങളും ഒത്തുചേര്‍ന്നാണ് ജിസാന്‍ ഫുക്കമറീന ആഡിറ്റോറിയത്തില്‍ ഹൃദ്യമായ ഓണാഘോഷം സംഘടിപ്പിച്ചത്.

ഓണ സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകനായ താഹ കൊല്ലേത്ത്, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ മനു മോഹന്‍ സ്വാഗതവും ഗിരീഷ് നീലഗിരി നന്ദിയും പറഞ്ഞു. കുടുംബങ്ങളും സ്ത്രീകളും കുട്ടികളും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങളും വാശിയേറിയ വടംവലി മത്സരവും നടന്നു. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയില്‍ വിജയികളായവര്‍ക്ക് ഹാരിസ് കല്ലായി, മനു മോഹന്‍, ഗിരീഷ് എന്നിവര്‍ സമ്മാനദാനം നടത്തി. പ്രവിലാഷ്, ഗിരീഷ് നീലഗിരി, സന്തോഷ്, ഡോ. അനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനാലാപനവും കുട്ടികളുടെ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷ പരിപാടികള്‍ക്ക് മികവേകി. വിനോദ്, സുമേഷ്, ജിതിന്‍, അനൂപ്, നിധീഷ്, പ്രമോദ്, രതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026