l o a d i n g

ഗൾഫ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അംബാസഡറാക്കി ആഗോള ടൂറിസം കാമ്പയിന് സൗദി തുടക്കമിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2025

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അംബാസഡറാക്കി ആഗോള ടൂറിസം കാമ്പയിന് സൗദി തുടക്കമിട്ടു. ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആഗോള കാമ്പയിന്‍ നടത്തുന്നത്. സൗദിയിലെ വൈവിധ്യ പൂര്‍ണവും സമ്പന്നവുമായ ആഗോള ഇവന്റുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

'ഐ കേം ഫോര്‍ ഫുട്ബാള്‍, സ്റ്റേയ്ഡ് ഫോര്‍ മോര്‍' (ഞാന്‍ ഫുട്‌ബോളിനായി വന്നതാണ്, പക്ഷേ തുടരുന്നത് കൂടുതല്‍ അനുഭവങ്ങള്‍ക്കായാണ്) എന്ന തലക്കെട്ടിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ പ്രധാന പ്രചാരകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് അവതരിപ്പിക്കുന്നത്. യൂറോപ്പ്, ഇന്ത്യ, ചൈന ഉള്‍പ്പെടെ പ്രധാന അന്താരാഷ്ട്ര വിപണികളായിരിക്കും കാമ്പയിന്‍ ലക്ഷ്യമിടുക. വര്‍ഷം മുഴുവന്‍ രാജ്യത്ത് നടക്കുന്ന സ്‌പോര്‍ട്‌സ്, സംസ്‌കാരിക, വിനോദ ഇവന്റുകള്‍ തുടങ്ങിയവ അന്തരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി എക്‌സെപ്ഷണല്‍ കലണ്ടര്‍ ഓഫ് ഇവന്റ്‌സും കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കി.
ഇ സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ്, ഫോര്‍മുല വണ്‍ റേസുകള്‍, ഗോള്‍ഫ് എല്‍ ഐ വി ചാമ്പ്യന്‍ഷിപ്പ്, ടെന്നീസ്, ബോക്‌സിങ് ടൂര്‍ണമെന്റുകള്‍ എന്നിവ കലണ്ടറില്‍ ഉള്‍പെടും.സൗദിയെ ആഗോള സ്‌പോര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാനുള്ള യാത്രയില്‍ പങ്കാളിയാകുന്നത് അഭിമാനം നല്‍കുന്നുവെന്നും, രാജ്യത്തിന്റെ സ്ട്രാറ്റജിക് ദര്‍ശനം, സംസ്‌കാരം, ദേശീയത തുടങ്ങിയവ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റിയാദ് ആസ്ഥാനമായ അല്‍-നസ്ര്‍ ടീമിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. 2022-ല്‍ അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം, റൊണാള്‍ഡോ സൗദിയിലെ കായിക രംഗത്തിന്റെ മുഖമായി മാറി. 2027 വരെ തുടരാനായി അടുത്തിടെ കരാര്‍ പുതുക്കിയിരുന്നു.

സാംസ്‌കാരിക യാഥാര്‍ത്ഥ്യവും, സൗഹൃദാത്മകമായ അതിഥിസല്‍ക്കാരവും, ലോകോത്തര ഇവന്റുകളുടെ ആവേശവും ഒരുമിപ്പിക്കുന്ന ആഗോള കേന്ദ്രമായി സൗദിയെ മാറ്റുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖതീബ് പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026