l o a d i n g

ഗൾഫ്

നമ്മുടെ സൗദി കഥ: മ്യൂസിയങ്ങളുടെ ലോകം തുറക്കുന്ന പ്രദര്‍ശനം ബുറൈദയില്‍ തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2025

സൗദിയിലെ പ്രാദേശിക മ്യൂസിയങ്ങളിലെ ശേഖരങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുന്ന, 'നമ്മുടെ സൗദി കഥ: മ്യൂസിയങ്ങളിലേക്കുള്ള ഒരു ജാലകം' എന്ന പേരില്‍ സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന് മ്യൂസിയംസ് അതോറിറ്റി തുടക്കം കുറിച്ചു. ബുറൈദ ഡേറ്റ്സ് കാര്‍ണിവലിനോട് അനുബന്ധിച്ച് അല്‍-ഖസിം മേഖലയിലെ ബുറൈദ നഗരത്തിലാണ് പ്രദര്‍ശനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. ഈ മാസം 13 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്.

വരും വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി തുറക്കാന്‍ ഉദ്ദേശിക്കുന്ന പ്രാദേശിക മ്യൂസിയങ്ങളുടെ മുദ്രാവാക്യമാണ് 'നമ്മുടെ സൗദി കഥ'. പതിനൊന്ന് മ്യൂസിയങ്ങള്‍ സൗദി അറേബ്യയുടെ സാംസ്‌കാരിക-പൈതൃക ചരിത്രത്തിന്റെ സമഗ്രമായ വിവരണം അവതരിപ്പിക്കും, ഓരോ മ്യൂസിയവും ഈ ദേശീയ കഥയിലെ ഒരു അധ്യായമായിരിക്കും.

പഴമയും പുതുമയും സമ്മേളിക്കുന്ന ഈ പ്രദര്‍ശനത്തില്‍, സൗദി മ്യൂസിയങ്ങളില്‍ നിന്നുള്ള പതിനൊന്ന് പുരാവസ്തുക്കള്‍ ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍നിര്‍മ്മിച്ച് ചലനാത്മകമായ ഡിസൈന്‍ സാങ്കേതിക വിദ്യകളും ശബ്ദ ഇഫക്റ്റുകളും ഉപയോഗിച്ച് അവതരിപ്പിക്കുന്നു. ഇത് സന്ദര്‍ശകര്‍ക്ക് ദേശീയ പൈതൃകവുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്നു.

പാരമ്പര്യത്തെക്കുറിച്ച് സമൂഹത്തിന്റെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും, ദേശീയ സ്വത്വം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരിചിതമായ ഭാഷയില്‍ അത് അവതരിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മ്യൂസിയംസ് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണന മേളയായ ബുറൈദ ഡേറ്റ്സ് കാര്‍ണിവലുമായി ഒത്തുചേര്‍ന്ന് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. വാണിജ്യപരവും സാമ്പത്തികവും സാമൂഹികവുമായ വേദിയായ കാര്‍ണിവല്‍, അതിന്റെ പാരമ്പര്യവും കാര്‍ഷിക പൈതൃകവും കൊണ്ട് സമ്പന്നമായ അല്‍-ഖസിം മേഖലയുടെ പ്രാധാന്യവും ഊട്ടിയുറപ്പിക്കുന്നതാണ്.

ഈ പ്രദര്‍ശനത്തെ 'ഭൂതകാലത്തെയും, വര്‍ത്തമാനത്തെയും, ഭാവിയെയും ബന്ധിപ്പിക്കുന്ന പാലം' എന്നാണ് വിശേഷിപ്പിക്കുന്നത്. പരമ്പരാഗത പ്രദര്‍ശന രീതികളില്‍ നിന്ന് മാറി പുതിയൊരു അനുഭവമാണ് ഇത് നല്‍കുന്നത്. സൗദി വിഷന്‍ 2030-യുടെ ഭാഗമായ മ്യൂസിയംസ് അതോറിറ്റിയാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. മ്യൂസിയങ്ങളെ സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലെ സജീവമായ ഇടങ്ങളാക്കി മാറ്റാനും, വികസനത്തിന് അവയുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

അല്‍-ഖസിമിലെ ആദ്യ പ്രദര്‍ശനത്തിന് ശേഷം, റിയാദ്, നജ്‌റാന്‍, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രദര്‍ശനം യാത്ര ചെയ്യും. ഓരോ സ്ഥലത്തെയും പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും പ്രദര്‍ശനം ഒരുക്കുക.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026