l o a d i n g

ഗൾഫ്

ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് കൊറിഡോര്‍ സംവിധാനം വിപുലമാക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2025

ദുബായ്: പാസ്പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍ രേഖകളോ കാണിക്കാതെ വിമാനയാത്ര സാധ്യമാക്കുന്ന സ്മാര്‍ട്ട് കൊറിഡോര്‍ സംവിധാനം ദുബായില്‍ വിപുലമാക്കുന്നു. ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് ഈ സൗകര്യം വിപുലമാക്കുന്നത്.

ദുബായ് വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ റെഡ് കാര്‍പറ്റ് എന്ന പേരിലാണ് സ്മാര്‍ട്ട് കൊറിഡോര്‍ സംവിധാനം വിപുലീകരിക്കുന്നത്. എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇവിടെ പാസ്പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കൊറിഡോറിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ മുഖവും കണ്ണും സ്‌കാന്‍ ചെയ്യുന്ന കാമറകള്‍ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രക്കാരെ തിരിച്ചറിയും.

സ്മാര്‍ട്ട് കോറിഡോറില്‍ ഒരേസമയം 10 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാാവും. ആറ് മുതല്‍ 14 സെക്കന്‍ഡ് കൊണ്ട് യാത്രക്കാരെ തിരിച്ചറിയുന്ന നടപടി പൂര്‍ത്തിയാകും. ദുബായില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും തിരിച്ചുവരുമ്പോഴും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലോകത്തെ ആദ്യത്തെ അതിവേഗ എമിഗ്രേഷന്‍ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ ഏറ്റവും പുതിയ ബയോമെട്രിക് ഐഡന്റിഫിക്കേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിമാന യാത്രക്കാര്‍ക്ക് ഒട്ടേറെ സമയലാഭത്തിന് ഇതുപകരിക്കും.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026