l o a d i n g

ഗൾഫ്

ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയുടെ റിയാദ് എഡ്യൂ എക്സ്പോ സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 12, 13 തിയതികളില്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 4, 2025


റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്സ്പോ സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 12, 13 തിയതികളില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. 'ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂചര്‍' എന്ന പ്രമേയത്തിലാണ് എക്സ്പോ. കരിയര്‍ സാധ്യതകള്‍, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷന്‍ എന്നിവ എക്സ്പോയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, കോഡിംഗ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്സ്, മാനേജ്മെന്റ്, സ്റ്റഡി ഇന്‍ സൗദി അറേബ്യ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എക്സ്പോ. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് ംംം.മേൃഴലഴേഹീയമഹമരമറലാ്യ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആദ്യം രജിസ്റ്റര്‍ ചെയുന്ന 500 പേര്‍ക്കാണ് പ്രവേശനം.

ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിസ്റ്റും മര്‍കസ് നോളേജ് സിറ്റി സി.ഇ.ഒയുമായ ഡോ. അബ്ദുസ്സലാം 'മനുഷ്യ-യന്ത്രവത്കൃത യുഗത്തില്‍ ഹരിത കണ്ടുപിടുത്തങ്ങള്‍ വളര്‍ത്തുക' എന്ന വിഷയം അവതരിപ്പിക്കും. സൈബര്‍ സുരക്ഷാ വിദഗ്ധനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജി ആനന്ദ് പ്രഭു 'ഡിജിറ്റല്‍ യുഗത്തില്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കുക, സുരക്ഷിതരായിരിക്കുക, ജീവിതത്തിലും പഠനത്തിലും പ്രാവീണ്യം നേടുക എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കരിയര്‍ വിദഗ്ധന്‍ എഞ്ചിനീയര്‍ അബ്ദുല്‍ നിസാര്‍ 'പ്ലസ് ടൂവിന് ശേഷമുളള കരിയര്‍ വഴികള്‍' എന്ന വിഷയത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. റിയാദ് എഡ്യൂ എക്സ്പോയിലെ മുഖ്യ ആകര്‍ഷണം വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ധരെ അണിനിരത്തിയുള്ള പാനല്‍ ഡിസ്‌കഷന്‍ ആണ്. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ നേരിട്ട് ചോദിക്കാന്‍ അവസരം ലഭിക്കും.

എഡ്യൂ എക്സ്പോ രണ്ടാം ദിവസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ മേഖലകളില്‍ പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ഉപരി പഠന സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, കൊമേഴ്സ്, സ്റ്റഡി എബ്രോഡ് എന്നീ വിഷയങ്ങളില്‍ ഇന്‍ഡസ്ട്രി വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും നടക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കരിയര്‍ ഗൈഡന്‍സ് സംഘടനകളും പങ്കാളികളാകുന്ന എക്സ്പോയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രത്യേക അവസരം ഒരുക്കും.

ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയര്‍ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷന്‍ നേടുന്നതിന് ആവശ്യമായ ഉയര്‍ന്ന നിലവാരത്തിലുള്ള കോച്ചിംഗ് നല്‍കുന്ന സ്ഥാപനമാണ് ടാര്‍ഗറ്റ് ഗ്രൂപ്പ്. റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ച ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി അതിന്റെ ആദ്യവര്‍ഷം ക്ലാസ് 10, 12 ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ എന്‍ഐടികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന ദാസ ക്വാട്ട വഴി, ആദ്യത്തെ ബാച്ചില്‍ പത്തിലധികം വിദ്യാര്‍ത്ഥികള്‍ എന്‍ഐടി പ്രവേശനം ഉറപ്പാക്കി. ക്ലാസ് 8 മുതല്‍ 12 വരെ വിദ്യാര്‍ത്ഥികള്‍ക്കായി ട്യൂഷനോടൊപ്പം നീറ്റ്, ജീ, സാറ്റ് കോച്ചിംഗ് നല്‍കുന്ന ആദ്യ അക്കാദമിയാണ് ടാര്‍ഗെറ്റ്.

വാര്‍ത്താ സമ്മേളനത്തില്‍ മുനീര്‍ എംസി ജനറല്‍ മാനേജര്‍, ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി, മുഹമ്മദ് അസ്ലം മാര്‍ക്കറ്റിംഗ് മാനേജര്‍, ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി, സുഹൈല്‍ കൊടുവള്ളി പ്രസിഡന്റ്, കെഎംസിസി, കോഴിക്കോട്, മുജീബ് മൂത്താട്ട് ചെയര്‍മാന്‍, കെഎംസിസി, ജാഫര്‍ പുത്തൂര്‍മഠം ജനറല്‍ സെക്രട്ടറി, കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026