l o a d i n g

ഗൾഫ്

സൗദിയില്‍ ഇന്ന് രാത്രി പള്ളികളില്‍ ഗ്രഹണ നമസ്‌കാരം

Thumbnail
Publisher By     എ.എം. സജിത്ത്
September 7, 2025

ജിദ്ദ- ഇന്ന് വൈകുന്നേരം സൗദി അറേബ്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവുന്ന സാഹചര്യത്തില്‍, രാജ്യത്തെ എല്ലാ പള്ളികളിലെയും ഇമാമുമാര്‍ക്കും, ജുമാ മസ്ജിദുകളിലെ ഇമാമുമാര്‍ക്കും ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഇസ്ലാമിക കാര്യ, പ്രബോധന, മാര്‍ഗനിര്‍ദേശകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യയുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു: 'സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ രണ്ടെണ്ണമാണ്. അവ ആരുടെയും മരണമോ ജനനമോ കാരണമായി ഗ്രഹണം സംഭവിക്കുന്നതല്ല. അതിനാല്‍ നിങ്ങള്‍ അവയിലേതെങ്കിലും ഗ്രഹണത്തിലായതായി കണ്ടാല്‍, അത് മാറും വരെ നമസ്‌കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.'

ഇമാമുമാര്‍ നമസ്‌കാരത്തില്‍ അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കാനും, പാപമോചനം തേടാനും, സ്തുതിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനും, ഈ പ്രതിഭാസം ഉണ്ടാകുമ്പോള്‍ സല്‍കര്‍മ്മങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും വിശ്വാസികളെ ഉണര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇമാംസ് ആന്‍ഡ് മുഅദ്ദിന്‍സ് അഫയേഴ്സ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവന പ്രകാരം, മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ രാത്രി 9:00 മണിക്ക് ഗ്രഹണ നമസ്‌കാരം നടക്കും. ശൈഖ് ബദര്‍ അല്‍-തുര്‍ക്കി ആയിരിക്കും നമസ്‌കാരത്തിന് നേതൃത്വം നല്‍കുക.

സൗദി അറേബ്യ, ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങള്‍, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ആകാശത്ത് ഇന്ന് വൈകുന്നേരം അപൂര്‍വമായ ഒരു പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഏകദേശം 83 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ഗ്രഹണം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണങ്ങളില്‍ ഒന്നായിരിക്കും.

സൗദി സമയം വൈകുന്നേരം 6:27-ന് ചന്ദ്രന്‍ ഭൂമിയുടെ ഉപച്ഛായയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങും. തുടര്‍ന്ന് 7:27-ന് ഭാഗിക ഗ്രഹണം ആരംഭിക്കും, 8:30-ന് പൂര്‍ണ്ണ ഗ്രഹണം ആരംഭിക്കും, ഇത് 9:53-ന് അവസാനിക്കും. പൂര്‍ണ്ണ ഗ്രഹണം 11:57-ന് അവസാനിക്കും.

ശാസ്ത്രീയ വിശദീകരണം

കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (KACST) ബഹിരാകാശ ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. സാകി ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍-മുസ്തഫയുടെ അഭിപ്രായത്തില്‍, സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍, ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കുന്നതാണ് ചന്ദ്രഗ്രഹണത്തിന് കാരണം. ഈ പ്രതിഭാസം ഭൂമിയുടെ രാത്രി ഭാഗത്തുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ദൃശ്യമാകും, സാധാരണയായി ഇത് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും. എന്നാല്‍ സൂര്യഗ്രഹണം ഒരു ചെറിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് മാത്രം ദൃശ്യമാവുകയും ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുകയും ചെയ്യും.

സെപ്റ്റംബര്‍ 21-ന് ഒരു ഭാഗിക സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അത് സൗദിയില്‍ ദൃശ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനും സമൂഹത്തില്‍ ജ്യോതിശാസ്ത്രപരമായ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും KACST പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026