l o a d i n g

ഗൾഫ്

ദോഹ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

ടെല്‍ അവീവ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഹമാസിന്റെ പ്രധാന ഭീകര നേതാക്കള്‍ക്കെതിരെ ഇന്നത്തെ നടപടി പൂര്‍ണ്ണമായും ഇസ്രായേലിന്റെ ഓപ്പറേഷനായിരുന്നു,' നെതന്യാഹുവിന്റെ ഓഫീസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 'ഇസ്രായേലാണ് ഇത് ആരംഭിച്ചത്, ഇസ്രായേല്‍ ഇത് നടപ്പാക്കി, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേലിനാണ്.'

ഇസ്രായേല്‍ സൈന്യമോ നെതന്യാഹുവോ ആക്രമണസ്ഥലം ഖത്തറിന്റെ തലസ്ഥാനമാണെന്ന് ഔദ്യോഗികമായി പരാമര്‍ശിച്ചിട്ടില്ല.

ഖത്തറിന്റെ പരമാധികാരത്തിന് നേരെയുണ്ടായ 'ദുഷ്ടമായ' ഇസ്രായേല്‍ ആക്രമണത്തെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അപലപിച്ചു. 'ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഖത്തര്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെയും ഗുരുതരമായ ലംഘനമാണ്,' പി.എല്‍.ഒ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍-ഷെയ്ഖ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ പ്രതിപക്ഷം പ്രശംസിച്ചു

ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് ദോഹയിലെ ആക്രമണത്തെ പ്രശംസിച്ചു. 'നമ്മുടെ ശത്രുക്കളെ തകര്‍ക്കാന്‍ നടത്തിയ അസാധാരണമായ ഓപ്പറേഷന് എയര്‍ഫോഴ്‌സ്, IDF, ഷിന്‍ ബെറ്റ്, മറ്റ് സുരക്ഷാ സേന എന്നിവരെ അഭിനന്ദിക്കുന്നു,' ലാപിഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇറാന്റെ പ്രതികരണം

ദോഹയിലെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ 'അപകടകരമായ' ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. ഇത് ഖത്തറിന്റെ ദേശീയ പരമാധികാരത്തെയും അഖണ്ഡതയെയും ലംഘിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഇറാന്‍ സ്റ്റേറ്റ് ടിവിയോട് അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ എംബസിയുടെ സുരക്ഷാ നിര്‍ദ്ദേശം

ദോഹയിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാര്‍ക്ക് 'ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്' നിര്‍ദ്ദേശം നല്‍കി. ഖത്തറിലെ യുഎസ് പൗരന്മാര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. യുഎസ് പ്രസിഡന്റ് വിഷയത്തില്‍ ഉടന്‍ പ്രതികരിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചു.

ഒരു മാസത്തിനിടെ ആറ് അറബ് രാജ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം

കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേല്‍ ഗാസ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആക്രമണം നടത്തി. ഇന്നലെ, ഗാസയിലേക്കുള്ള മാനുഷിക സഹായ കപ്പല്‍ തുനീഷ്യയില്‍ വെച്ച് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമിച്ചതായും സംശയിക്കുന്നു. ദോഹയിലെ ആക്രമണം മേഖലയിലെ ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026