l o a d i n g

ഗൾഫ്

പ്രവാസി കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ 16ന് എറണാകുളത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

കൊച്ചി: പ്രവാസി കമ്മീഷന്റെ അടുത്ത അദാലത്ത് എറണാകുളം കാക്കനാടുള്ള കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 10 മണി മുതല്‍ നടക്കും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് നയിക്കുന്ന അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ പി. എം. ജാബിര്‍, ജോസഫ് ദേവസ്യ പൊന്മാങ്കല്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട്, എം.എം. നയീം എന്നിവര്‍ പങ്കെടുക്കും. പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്നതുള്‍പ്പെടെ അവരുടെ ന്യായമായ ഏതു വിഷയവും അര്‍ധ ജുഡീഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി കമ്മീഷന്‍ മുമ്പാകെ ഉന്നയിക്കാവുന്നതാണ്.

നേരത്തേ സമര്‍പ്പിച്ച അപേക്ഷകളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് അദാലത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ നേരിട്ടും ഇ മെയില്‍ മുഖാന്തിരവും പരാതികള്‍ സ്വീകരിക്കുന്നതാണ്. അദാലത്തില്‍ നേരിട്ടു പരാതി നല്‍കാനാഗ്രഹിക്കുന്നവര്‍ പ്രവാസിയാണ്/ആയിരുന്നു എന്നു തെളിയിക്കുന്നതിന് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ (പകര്‍പ്പ് സഹിതം) ഹാജരാക്കേണ്ടതാണ്. പരാതിയും അതില്‍ പറയുന്ന രേഖകളുടെ പകര്‍പ്പും എതിര്‍കക്ഷികളുടെ പൂര്‍ണ്ണ വിലാസവും ഫോണ്‍ നമ്പരും ലഭ്യമാക്കേണ്ടതാണ്.

കമ്മീഷന്റെ വിലാസം : പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, ആറാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം. 695014. ഫോണ്‍ - 0471-2322311,
ഇമെയില്‍: secycomns.nri@kerala.gov.in

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026