l o a d i n g

ഗൾഫ്

ഭവന വില വര്‍ധനവ് പരിഹരിക്കും, സാമ്പത്തിക രംഗത്ത് വന്‍മുന്നേറ്റം- സൗദി കിരീടാവകാശി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025


ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനു വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ശൂറ കൗണ്‍സിലിന്റെ ഒമ്പതാം സെഷനിലെ രണ്ടാം വര്‍ഷം ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച ശൂറ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ ഷെയ്ഖ് എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ വിഷയങ്ങള്‍

സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണം: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 56% ഇതാദ്യമായി എണ്ണ ഇതര മേഖലകളില്‍നിന്നാണ്. ഇത് സൗദി സമ്പദ് വ്യവസ്ഥ എണ്ണയെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്. 4.5 ട്രില്യണ്‍ റിയാലിലധികം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.

ആഗോള നിക്ഷേപ കേന്ദ്രം: 660-ഓളം അന്താരാഷ്ട്ര കമ്പനികള്‍ സൗദി അറേബ്യയെ തങ്ങളുടെ പ്രാദേശിക ആസ്ഥാനമായി തിരഞ്ഞെടുത്തു. ഇത് 2030-ലേക്കുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാണ്. വികസിതമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സേവനങ്ങളും സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് സൗദി അറേബ്യയെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളില്‍ ഒപ്പുവെച്ചു.

സൈനിക വ്യവസായം: സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സൈനിക ഉത്പാദനത്തിന്റെ പ്രാദേശികവല്‍ക്കരണം 2% ല്‍ നിന്ന് 19% ആയി ഉയര്‍ത്തി.

തൊഴില്‍ മേഖല: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെത്തി. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം റെക്കോര്‍ഡ് ഉയരത്തിലാണെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഭവന പ്രതിസന്ധി: ചില പ്രദേശങ്ങളിലെ ഭവന വില വര്‍ദ്ധനവ് ആശങ്കാജനകമാണ്. ഇത് പരിഹരിക്കാന്‍ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നടപടിയെടുക്കും.

വിദേശനയം
ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കുന്നു: ഇസ്രായേല്‍ ഖത്തറിന് നേരെ നടത്തിയ ആക്രമണത്തെയും ഗാസയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള അതിക്രമങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഗാസയിലെ ഭീകരമായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ദ്വിരാഷ്ട്ര പരിഹാരം: 2002-ല്‍ സൗദി അറേബ്യ മുന്നോട്ടുവെച്ച അറബ് സമാധാന പദ്ധതിയാണ് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഈ നീക്കത്തിന് ലഭിക്കുന്ന പിന്തുണയാണ് കാണിക്കുന്നത്.

സിറിയ, ലെബനാന്‍, യെമന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

കിരീടാവകാശിയുടെ പ്രസംഗത്തിന് മുന്നോടിയായി ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല അല്‍ ഷെയ്ഖ് സംസാരിച്ചു. ഭരണപരമായ കാര്യങ്ങളിലും നിയമനിര്‍മ്മാണത്തിലും ശൂറ കൗണ്‍സില്‍ വഹിക്കുന്ന നിര്‍ണ്ണായകമായ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ 462 തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും, അതില്‍ 180 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളെയും 55 എണ്ണം നിയമങ്ങളെയും ചട്ടങ്ങളെയും സംബന്ധിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, 225 തീരുമാനങ്ങള്‍ വിവിധ അന്താരാഷ്ട്ര കരാറുകളുമായി ബന്ധപ്പെട്ടതായിരുന്നു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026